മരണത്തെക്കുറിച്ച് പറയുന്നതിന് തുല്യമാണ് കോണ്‍ഗ്രസിനെക്കുറിച്ച് പറയുന്നതെന്ന് നരേന്ദ്രമോദി
ദില്ലി: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചു. കേന്ദ്രസര്‍ക്കാര്‍ പിഎഫ് തുകയ്ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം പിന്‍വലിച്ചത് തന്റെ സമ്മര്‍ദ്ദത്തിലാണെന്ന് രാഹുല്‍ ഗാന്ധിയുടെ അവകാശവാദത്തിനെയാണ് മോദി പരിഹസിച്ചത്. ലോകത്തില്‍ രണ്ട് തരത്തിലുള്ള ആള്‍ക്കാരുണ്ട്.
ഒരാള്‍ കഷ്ടപ്പെട്ട് ജോലി ചെയ്യും, മറ്റെയാള്‍ അതിന്റെ അംഗീകാരം തട്ടിയെടുക്കും. രാഹുലിന്റെ പരാമര്‍ശങ്ങള്‍ക്ക് മോദിയുടെ മറുപടിയിങ്ങനെയാണ്. മരണത്തെക്കുറിച്ച് പറയുന്നതിന് തുല്യമാണ് കോണ്‍ഗ്രസിനെക്കുറിച്ച് പറയുന്നതെന്നും മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് എന്തോ അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും മോദി പറയുകയുണ്ടായി.

കാരണം മറ്റൊന്നുമല്ല, കോണ്‍ഗ്രസിനെ എപ്പോള്‍ വിമര്‍ശിച്ചാലും പ്രതിപക്ഷത്തെ വിമര്‍ശിച്ചുവെന്നാണ് പറയുക. മറിച്ച് കോണ്‍ഗ്രസിനെ അധിക്ഷേപിച്ചുവെന്ന് ആരും പറയാറില്ല. ഇത് കോണ്‍ഗ്രസിന് ഒരനുഗ്രഹമായിട്ടാണ് താന്‍ കരുതുന്നതെന്നും മോദി പറഞ്ഞു.
തുടരെ സഭ തടസ്സപ്പെടുത്തി ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷം സമ്മതിക്കുന്നില്ല. ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷം മനസ്സ് കാണിക്കണമെന്ന് മോദി പറഞ്ഞു. ബില്ലുകള്‍ പാസാകുന്നത് കാത്തിരിക്കുകയാണ് രാജ്യം. ഇന്ത്യയുടെ അഭിവൃദ്ധിക്കുവേണ്ടി ബില്ലുകള്‍ പാസാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications