കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി കൊറോണ വാക്‌സിന്‍ സ്വീകരിക്കും; മുഖ്യമന്ത്രിമാരും... റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രിമാരും കൊറോണ വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. കൊറോണ വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിലായിരിക്കും ഇവര്‍ സ്വീകരിക്കുക. 50 വയസിന് മുകളിലുള്ള രാഷ്ട്രീയ നേതാക്കളും ഈ ഘട്ടത്തില്‍ വാക്‌സിനെടുക്കും. നവംബര്‍ 24ന് മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചു എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സൈനികര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കുമാണ് ഇപ്പോള്‍ കൊറോണ വാക്‌സിന്‍ നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും 50 വയസിന് മുകളിലുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നാണ് വിവരം.

n

ജനുവരി 16 മുതല്‍ ഇന്ത്യയില്‍ കൊറോണ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി തയ്യാറാക്കിയ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ കോവാക്‌സിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. കോവിഷീല്‍ഡ് മൂന്നാം ഘട്ട പരീക്ഷണം കഴിഞ്ഞ ശേഷം സ്വീകരിക്കാമെന്നാണ് ചില ആശുപത്രികള്‍ അറിയിച്ചത്. ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് ഓരോ സംസ്ഥാനത്തേക്കും വിമാന മാര്‍ഗം വാക്‌സിന്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ശേഷം പ്രാദേശിക സംഭരണ കേന്ദ്രത്തിലേക്ക് എത്തിക്കും. ഇവിടെ നിന്നാണ് കുത്തിവയ്പ് കേന്ദ്രത്തില്‍ എത്തിക്കുന്നതും വാകസിനേഷന്‍ നടക്കുന്നതും.

ചെന്നിത്തലയെ നിയമസഭ കാണിക്കില്ല; തന്ത്രങ്ങള്‍ ഒരുക്കി സിപിഎം, ഹരിപ്പാട് വച്ച് മാറാന്‍ സാധ്യതചെന്നിത്തലയെ നിയമസഭ കാണിക്കില്ല; തന്ത്രങ്ങള്‍ ഒരുക്കി സിപിഎം, ഹരിപ്പാട് വച്ച് മാറാന്‍ സാധ്യത

30 മണ്ഡലങ്ങളില്‍ ബിജെപിയുടെ രണ്ട് സര്‍വ്വെ; മല്‍സരിക്കാനില്ലെന്ന് സുരേന്ദ്രന്‍, ജെപി നദ്ദ കേരളത്തിലേക്ക്30 മണ്ഡലങ്ങളില്‍ ബിജെപിയുടെ രണ്ട് സര്‍വ്വെ; മല്‍സരിക്കാനില്ലെന്ന് സുരേന്ദ്രന്‍, ജെപി നദ്ദ കേരളത്തിലേക്ക്

Recommended Video

cmsvideo
കത്തിയമരുന്ന പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ..ദൈവമേ വാക്സിനുകൾ ?

English summary
Prime Minister Narendra Modi and Chief Ministers will be Vaccinated Against Corona- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X