Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റേജിൽ മൈക്ക് ഉപയോഗിക്കാതെ നരേന്ദ്ര മോദി, ജനങ്ങളോട് ക്ഷമാപണം, വീഡിയോ വൈറൽ

റാലിയിൽ വൈകിയെത്തിയതിൽ ജനങ്ങളോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി 10 മണി കഴിഞ്ഞ് ഉച്ചഭാഷിണി നിയന്ത്രണം ചൂണ്ടിക്കാട്ടിയായിരുന്നു
പ്രധാനമന്ത്രിയുടെ ക്ഷമാപണം. രാജസ്ഥാനിലെ സിറോഹിയിൽ അബു റോഡ് മേഖലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയെ അഭിസംബോധന ചെയ്യേണ്ടിയിരുന്നത്.

തിരക്കു മൂലം വൈകിയെത്തിയതോടെയാണ് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യാതെ മടങ്ങിയത്. രാത്രിയിൽ ഉച്ചഭാഷിണി നിയന്ത്രണമുള്ളതിനാൽ മൈക്ക് ഉപയോഗിക്കാതെയായിരുന്നു ക്ഷമാപണം. വേദിയിലെത്തി ജനങ്ങളോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി സിറോഹിയിൽ വീണ്ടും എത്തുമെന്നും ഉറപ്പ് നൽകി.

narendra modi

photo courtesy- twitter/BJP Rajasthan

'ഇവിടെയെത്താൻ വൈകിപ്പോയി. ഇപ്പോൾ സമയം രാത്രി പത്തായി. നിയമവും ചട്ടങ്ങളും അനുസരിക്കുന്നതാണ് ഉചിതമെന്ന് എന്റെ മനസ് പറയുന്നു. അതുകൊണ്ട് നിങ്ങളോട് ക്ഷമ ചോദിക്കുന്നു.പക്ഷേ, ഒരു കാര്യം നിങ്ങൾക്ക് ഞാൻ ഉറപ്പു നൽകുന്നു. ഇതിനു പകരം മറ്റൊരു ദിവസം ഞാൻ ഇവിടെ വന്ന് നിങ്ങൾ എന്നോടു കാണിച്ച സ്നേഹത്തിനും വാത്സല്യത്തിനും പലിശസഹിതം തിരികെ നൽകും' പ്രധാനമന്ത്രി പറഞ്ഞു.

ദക്ഷിണ രാജസ്ഥാനിലെ സിറോഹി, ദുങ്ഗാർപുർ, ബൻസ്‌വാര, ചിറ്റോർഗഡ്, പ്രതാപ്ഗഡ്, പാലി, ഉദയ്പുർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ആളുകളാണ് റാലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. രാജസ്ഥാനിലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുകയാണ്. മാപ്പ് പറഞ്ഞതിന് ശേഷം ഭാരത് മാത കീ ജയ് വിളിച്ച മോദി വേദിയിൽ മുട്ടുകുത്തിയിരുന്ന് മൂന്ന് വട്ടം വണങ്ങുകയും ചെയ്തു.

രാത്രി 10 മണി കഴിഞ്ഞാൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. 10 മുതൽ രാവിലെ 6 വരെയാണ് വിലക്ക്. ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, വിരുന്നു ഹാൾ, അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ മാത്രമാണ് ഈ സമയത്ത് അനുമതി.

അതേസമയം മൈക്ക് ഉപയോഗിക്കാതെയുള്ള പ്രധാനമന്ത്രിയുടെ ക്ഷമാപണം സാമൂഹിക മാധ്യമങ്ങളിലും കയ്യടി നേടി. പ്രധാനമന്ത്രി എപ്പോഴും മാതൃകപരമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ഡികെ അരുണ പറഞ്ഞു.' പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ അബു റോഡിൽ ജനസാഗരത്തെ അഭിവാദ്യം ചെയ്തു. രാത്രി 10 മണി കഴിഞ്ഞതിനാൽ അദ്ദേഹം മൈക്ക് ഉപയോഗിച്ചില്ല'- വീഡിയോ പങ്കുവെച്ചുകൊണ്ട് ഡികെ അരുണ ട്വിറ്ററിൽ എഴുതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+