കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരി സഹോദരങ്ങളെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കശ്മീരി സഹോദരങ്ങളെ സംരക്ഷിക്കണമെന്ന് മോദി | Oneindia Malayalam

കാണ്‍പൂര്‍: കശ്മീരില്‍ നിന്നുള്ള ഡ്രൈ ഫ്രൂട്ട് വില്‍പ്പനക്കാര്‍ ലക്‌നൗവില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2 ദിവസം മുന്‍പാണ് ഹിന്ദു സംഘടനകളുടെ ആക്രമണത്തില്‍ രണ്ട് കശ്മീരി കച്ചവടക്കാര്‍ക്ക് പരിക്കേറ്റത്. കശ്മീരികള്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ ഇനി നടന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കണമെന്ന് മോദി നിര്‍ദേശിച്ചു.

പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിക്ക് ലണ്ടനില്‍ ആഢംബര ജീവിതവും വജ്രവ്യാപാരവും, നഗരത്തില്‍ സ്വൈരവിഹാരം!

സംഭവത്തില്‍ അറസ്റ്റിലായ നാല് പേരെ ഭ്രാന്തന്‍മാരെന്നാണ് കാണ്‍പൂരില്‍ നടന്ന റാലിയില്‍ മോദി വിശേഷിപ്പിച്ചത്. രാജ്യത്തെ ഐക്യം കാത്തു സൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കുറ്റക്കാരെ ഒരു ദിവസത്തിനകം അറസ്റ്റ് ചെയ്ത യോഗി സര്‍ക്കാരിനെ മോദി ചടങ്ങില്‍ പ്രശംസിക്കുകയും ചെയ്തു. മറ്റു സംസ്ഥാനത്തിലെ ഭരണാധികാരികളും യോഗിയെ മാതൃകയാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

narendramodi-1


'ലക്‌നൗവില്‍ വെച്ച് വെറി പിടിച്ച ചിലര്‍ കശ്മീരി സഹോദരങ്ങളോട് മോശമായി പെരുമാറി, എന്നാല്‍ യോഗി സര്‍ക്കാര്‍ ഇവരെ പെട്ടെന്ന് തന്നെ പിടികൂടി അതിനാല്‍ അദ്ദേഹത്തെ ഞാന്‍ പ്രശംസിക്കുന്നു' ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ഇത് രണ്ടാം തവണയാണ് പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരികള്‍ക്കെതിരായ് നടക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി മോദി മുന്നോട്ട് വരുന്നത്. കഴിഞ്ഞ മാസം കശ്മീരില്‍ നടന്ന റാലിയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'നമ്മുടെ പോരാട്ടം തീവ്രവാദത്തിനെതിരെയാണ്, അല്ലാതെ കാശ്മീറിനെതിരെയോ കശ്മീരികള്‍ക്കെതിരെയോ അല്ല'.

ബാലക്കോട്ടിലെ ആക്രമണത്തില്‍ പ്രതിപക്ഷ കക്ഷികളുടെ പ്രതികരണങ്ങള്‍ മുതലാക്കി പാകിസ്താന്‍ ഇന്ത്യക്കെതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. ആക്രമണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തെളിവ് ആവശ്യപ്പെടുന്നത് പാകിസ്താന്‍ മുതലെടുക്കുകയാണ്. എനിക്കെതിരെയുള്ള അന്ധമായ രാഷ്ട്രീയ വൈര്യം പ്രതിപക്ഷ കക്ഷികള്‍ കാണിക്കുന്നത് വഴി രാഷ്ട്രതാത്പര്യങ്ങള്‍ക്കാണ് കേട് വരുത്തുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

English summary
prime minister narendra modi ask to save kashmiri people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X