കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടുനേടാന്‍ ചായക്കഥ പറഞ്ഞ് മോദി ആസാമില്‍

Google Oneindia Malayalam News

ഗുവാഹത്തി: തന്റെ ചായക്കടക്കാലത്തെ ഓര്‍മ്മിപ്പിച്ച് വോട്ടു പിടിക്കാനുള്ള ശ്രമത്തില്‍ മോദി. ഏപ്രിലില്‍ ആസാമില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച റാലിയിലാണ് മോദി ചായക്കഥ പറഞ്ഞത്. താന്‍ ആസാം തേയില ഉപയോഗിച്ചാണ് ചായ ഉണ്ടാക്കി വിറ്റിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അതുകൊണ്ട് തന്നെ ആസാമിനോട് വളരെ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് ഉന്മേഷം പകരാന്‍ ആസാം തേയിലക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്ന ആസാം തേയില ഉപയോഗിച്ചാണ് ഞാന്‍ ചായ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Narendra Modi

സ്വാതന്ത്യം കിട്ടിയ കാലത്ത് അഞ്ച് വികസിത രാജ്യങ്ങളില്‍ ഒന്നായിരുന്നു ആസാം. പക്ഷെ ഇന്ന് മോശം സംസ്ഥാനങ്ങലില്‍ ഒന്നായി മാറികൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.

ഏപ്രിലില്‍ രണ്ട് ഘട്ടങ്ങളിലായാണ് ആസാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 126 നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി 91 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബാക്കി സീറ്റുകളില്‍ അസം ഗണപരിഷത്തും ബോഡോ പീപ്പിള്‍സ് ഫ്രണ്ടുമാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസിനു ഭരിക്കാന്‍ അറുപത് വര്‍ഷം നല്‍കിയ നിങ്ങളോട് അഞ്ചു വര്‍ഷമാണ് നോക്കുന്നമെന്നും മോദി തിരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞു. ടിന്‍സുകിയ, മജുലി, ബിഹ്പുരിയ, ബൊക്കഹട്ട, ജോര്‍ഹട്ട് തുടങ്ങി അഞ്ച് സ്ഥലങ്ങളിലെ ഇലക്ഷന്‍ പരിപാടികളിലാണ് മോദി ഇന്ന് പങ്കെടുക്കുന്നത്.

English summary
When I was a tea-seller, it was Assam tea I sold which refreshed people, says Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X