ഗാന്ധി കുടുംബത്തിനു പുറത്തുനിന്നും ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമോ വെല്ലുവിളിച്ച് മോദി
റായ്പൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബവാഴ്ചയെ കടന്നാക്രമിച്ച് മോദി. പാരമ്പര്യമവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെപ്പോലൊരു ഒരു ചായ വില്പനക്കാരന്‍ പ്രധാനമന്ത്രിയായത് അംഗീകരിക്കാന്‍ ആകുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .
താന്‍ കുട്ടിക്കാലത്ത് വഡോദര റെയില്‍വേ സ്‌റ്റേഷനില്‍ ചായ വിറ്റിരുന്നു എന്ന് നിരവധി തവണ മോദി പറഞ്ഞിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സുസ്ഥാപിതമായ ഭരണമാണ് ഒരു ചായക്കടക്കാരന് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞെന്നത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞിരുന്നു.

താന്‍ പ്രധാനമന്ത്രിയായി നാലര വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസിന് തന്നെ അംഗീകിക്കാന്‍ കഴിഞ്ഞിട്ടില്ല.അവര്‍ ഇന്നും കരയുകാണ് ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായതെങ്ങനെയെന്നൊലോച്ചിച്ച്. ഇപ്പോള്‍ നെഹ്‌റു കാരണമാണ് ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായതെന്നാണ് അവര്‍ പറയുന്നത്.മോദി ചത്തീസ്ഗഢിലെ അംബികാപുരിയില്‍ പറഞ്ഞു.
ഞാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നു കുടുംബത്തില്‍ നിന്നല്ലാതെ അഞ്ചുവര്‍ഷക്കാലം മറ്റൊരു കോണ്‍ഗ്രസ് അധ്യക്ഷന്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടാകുമോ എന്ന്.എങ്കില്‍ ഞാന്‍ സമ്മതിക്കാം നെഹ്‌റു തികച്ചും ജനാധിപത്യം സൃഷ്ടിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications