ഓടിപ്പോയി പാകിസ്താനില്‍ ഒരു വിവാഹം കൂടി, മോദി ഇന്ത്യയില്‍ തിരിച്ചെത്തി
ദില്ലി: അയല്‍രാജ്യമായ പാകിസ്താനിലെ മിന്നല്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തി. രാത്രി എട്ടരയോടെയാണ് മോദി തലസ്ഥാന നഗരമായ ദില്ലിയില്‍ എത്തിയത്. ഇരട്ട ആഘോഷങ്ങളായിരുന്നു പാകിസ്താനില്‍ ഉണ്ടായിരുന്നത് എന്ന് തിരിച്ചെത്തിയ ശേഷം മോദി ട്വിറ്ററില്‍ എഴുതി.
പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിറന്നാളും കൊച്ചുമകളുടെ വിവാഹവും ഇന്നലെ (ഡിസംബര്‍ 25നായിരുന്നു) ഷെരീഫിനെ ജന്മദിനാശംസകള്‍ അറിയിച്ച ശേഷം മോദി അദ്ദേഹത്തിന്റെ കുടുംബവീട്ടിലെത്തി കൊച്ചുമകളുടെ വിവാഹത്തിലും പങ്കെടുത്തു. ഇന്ത്യയും പാകിസ്താനും നല്ല അയല്‍ക്കാരായി മുന്നോട്ടുപോകാനുള്ള നീക്കമെന്നാണ് മോദിയുടെ സന്ദര്‍ശനത്തെ പാകിസ്താന്‍ പാകിസ്താന്‍ വിലയിരുത്തുന്നത്.

വെല്‍ക്കം ടു പാകിസ്താന്‍
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനിലെ ലാഹോറില്‍ വിമാനം ഇറങ്ങുന്നു

ഹാപ്പി ബര്‍ത്ത് ഡേ ഷെരീഫ്
പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് മോദിയുടെ വക പിറന്നാള്‍ ആശംസകള്‍.

ഒരു വിവാഹവും കൂടി
നവാസ് ഷെരീഫിന്റെ കുടുംബവീട്ടിലെത്തി കൊച്ചുമകളുടെ വിവാഹവും കൂടിയ ശേഷമാണ് മോദി ഇന്ത്യയിലേക്ക് തിരിച്ചത്.

ഷെരീഫുമായി കൂടിക്കാഴ്ച
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി മോദി കൂടിക്കാഴ്ച നടത്തി. സമാധാന ശ്രമങ്ങളെ പ്രതീക്ഷയോടെയാണ് പാകിസ്താന്‍ കാണുന്നത്.












Click it and Unblock the Notifications