അധികാരമില്ലാതെ സമാധാനം കൈവരിക്കാനാകില്ല, യുദ്ധം അവസാനത്തെ ഓപ്ഷന്‍; മോദി കാര്‍ഗിലില്‍
ശ്രീനഗര്‍: കാര്‍ഗിലിലെത്തി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരമില്ലാതെ സമാധാനം കൈവരിക്കുക അസാധ്യമാണ് എന്ന് പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. യുദ്ധത്തെ അവസാന ഓപ്ഷനായാണ് തന്റെ സര്‍ക്കാര്‍ കാണുന്നത് എന്നും പ്രധാമന്ത്രി സൈനികരോടായി പറഞ്ഞു.
'ഞങ്ങള്‍ എപ്പോഴും യുദ്ധം അവസാന ഓപ്ഷനായാണ് കണക്കാക്കുന്നത്. ലങ്കയിലായാലും കുരുക്ഷേത്രയിലായാലും, അവസാനം വരെ യുദ്ധം തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഞങ്ങള്‍ ലോകസമാധാനത്തിന് അനുകൂലമായി നിലകൊള്ളുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു. സൈനികരെ തന്റെ കുടുംബം എന്നാണ് മോദി വിശേഷിപ്പിച്ചത്.

Image Credit: Twitter@PMOIndia
അവരോടൊപ്പമല്ലാതെ തനിക്ക് മികച്ച ദീപാവലി ആഘോഷിക്കാന്‍ സാധിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. സൈനികരുടെ ധീരതയേയും മോദി പ്രശംസിച്ചു. അവരുടെ ധീരതയെ പ്രശംസിക്കുകയും തന്റെ ദീപാവലിയുടെ മധുരവും തെളിച്ചവും സൈനികരുടെ നടുവിലാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദ്രാസ്, ബതാലിക്, ടൈഗര്‍ ഹില്‍ എന്നിവ നിങ്ങളുടെ ധീരതയുടെ സാക്ഷികളാണ്.

കാര്‍ഗിലില്‍, നമ്മുടെ സൈനികര്‍ക്ക് തീവ്രവാദത്തെ തകര്‍ക്കാന്‍ കഴിഞ്ഞു എന്നും ആ സംഭവത്തിന് താന്‍ സാക്ഷിയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ ആഗോളതലത്തില്‍ ബഹുമാനിക്കപ്പെടുന്നുണ്ട് എന്നും മോദി പറഞ്ഞു. നിങ്ങള്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുമ്പോള്‍ നമ്മുടെ ശത്രുക്കള്‍ക്കെതിരെ കടുത്ത നിലപാടാണ് തങ്ങള്‍ സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളിക്കുന്നവര്‍ക്ക് നമ്മുടെ സായുധ സേന അവരുടെ ഭാഷയില്‍ ശത്രുവിന് തക്കതായ മറുപടി നല്‍കും. അതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടുകയും സമ്പദ്വ്യവസ്ഥ ശക്തമാവുകയും ചെയ്യുമ്പോഴാണ് രാജ്യം സുരക്ഷിതമാകുന്നത്. കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷത്തിനിടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 10-ല്‍ നിന്ന് അഞ്ചാം സ്ഥാനത്തെത്തി എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുദ്ധം നാശം വിതച്ച യുക്രൈനില്‍ ഇന്ത്യന്‍ പതാക അവിടെ കുടുങ്ങിയ പൗരന്മാര്‍ക്ക് സംരക്ഷണ കവചമായി മാറി.

ഇന്ന് രാജ്യം അഴിമതിക്കെതിരെ നിര്‍ണായക യുദ്ധം ചെയ്യുകയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. നമ്മുടെ പെണ്‍മക്കള്‍ ഇന്ത്യന്‍ സൈന്യത്തില്‍ വരുന്നതോടെ നമ്മുടെ ശക്തി വര്‍ദ്ധിക്കാന്‍ പോകുകയാണ് എന്ന് സായുധ സേനയില്‍ വനിതാ കേഡറ്റുകളെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് മോദി പറഞ്ഞു. 2104 ല്‍ അധികാരത്തിലേറിയത് മുതല്‍ വിവിധ സൈനിക കേന്ദ്രങ്ങളിലാണ് മോദി ദീപാവലി ആഘോഷിക്കുന്നത്.












Click it and Unblock the Notifications