ജോ ബൈഡനെ ഫോണിലൂടെ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍പ്രസിഡന്റ് ജോബൈഡനുമായി സംസാരിച്ചതായി പ്രധാനമന്ത്രി നേരേന്ദ്ര മോദി. ഇന്നലെ വൈകിട്ട് ഫോണിലൂടെയായിരിന്നു സംസാരം.
അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിച്ചു.ഇന്ത്യയും അമേരിക്കയുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തേണ്ടതിനെക്കുറിച്ച് സംസാരിച്ചു. കോവിഡ് മാഹാമരിയുടെ പശ്ചാത്തലത്തില്‍ എന്തൊക്കെയാണ് പരസ്പരം കൈമാറേണ്ടത് എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയും ഇന്തോ-പസഫിക് റീജിയനില്‍ തുടരേണ്ട സഹകരണത്തെക്കുറിച്ചും സംസാരിച്ചുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് അഭിനന്ദമറിയിച്ച് പ്രത്യക സന്ദേശം നരേന്ദ്ര മോദി കൈമാറിയതായും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. കമലാ ഹാരിസില്റെ തിരഞ്ഞെടുപ്പ് വിജയം ഇന്ത്യ-അമേരിക്കന്‍ സമൂഹത്തിന് അഭിമാനമായി മാറിയെന്ന് നരേന്ദ്ര മോദി സന്ദേശത്തില്‍ അറിയിച്ചു. ഇന്ത്യന്‍ വംശജ കൂടിയാണ് കമല ഹാരിസ്.
ജോ ബൈഡനുമായുള്ള ഫോണ്‍ സന്ദേശത്തിനിടയില്‍ ഇരുവരും നേരത്തെ നടത്തിയ കൂടിക്കാഴ്ച്ചയെപ്പറ്റിയും നരേന്ദ്ര മോദി പരാമര്‍ശിച്ചു. 2014ല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2016ല്‍ മോദി യുഎസ് സന്ദര്‍ശിച്ചപ്പോഴും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഫോണിലൂടെ ജോ ബൈഡനു അഭിനന്ദനമറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ജോബൈഡന്റെ ഓഫീസ് കുറിപ്പ്് പുറത്തിറക്കി. ലോക്കത്തെ ബാധിച്ച കോവിഡ് മഹാമാരി,കാലാവസ്ഥ വ്യതിയാനം തുടങ്ങി നേരിടുന്ന ആഗോള വെല്ലുവിളികളേ അമേരിക്കയും ഇന്ത്യയും ഒരുമിച്ചു നിന്ന് നേരിടുമെന്ന് ബൈഡന്റെ ഒഫീസ് പുറത്തു വിട്ട കുറിപ്പില്‍ പറഞ്ഞു.ഇന്ത്യ-പസഫിക് മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
ഇസ്രായേല്‍,ചിലി, സൗത്ത് ആഫ്രിക്ക, എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരും ചൊവ്വാഴ്ച്ച ജോബൈഡനെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി ജോ ബൈഡന്റെ ഓഫീസ് അറിയിച്ചു.
നേരത്തെ നംവംബര്‍ മൂന്നിന് ജോ ജൈഡനും, കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി സന്ദേശം അയച്ചിരുന്നു.
നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വലിയ ബന്ധമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തിയിരുന്നത്. ഇത് ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിന് ഏറെ സഹായകരമാവുകയും ചെയ്തിരുന്നു