കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേമ്പനാട്ട് കായലിനായി മാറ്റിവെച്ച ജീവിതം; മൻ കി ബാത്തിൽ രാജപ്പനെ പ്രശംസിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: വേമ്പനാട് കായൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ട കോട്ടയം സ്വദേശിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിലാണ് പ്രധാനമന്ത്രി കോട്ടയം സ്വദേശിയായ രാജപ്പനെ (72) പ്രശംസിച്ചിച്ചിട്ടുള്ളത്. പാതി ശരീരം തളർന്നിട്ടും രാജപ്പൻ നാടിന് വേണ്ടി ചെയ്യുന്ന സേവനം മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിസംരക്ഷണം തൊഴിലാക്കി മാറ്റിയ കൈപ്പുവമുട്ട് മഞ്ചാടിക്കരി സ്വദേശിയായ രാജപ്പൻ അപ്പർകുട്ടനാട്ടിലെ ജലാശയങ്ങളിൽ നിറസാന്നിധ്യം തന്നെയാണ് രാജപ്പൻ.

വീണ്ടും ശക്തിയാര്‍ജ്ജിച്ച് കര്‍ഷക സമരം; ഘാസിപൂര്‍ അതിര്‍ത്തിയിലേക്ക് ട്രാക്ടറുകളില്‍ കര്‍ഷകരുടെ ഒഴുക്ക്വീണ്ടും ശക്തിയാര്‍ജ്ജിച്ച് കര്‍ഷക സമരം; ഘാസിപൂര്‍ അതിര്‍ത്തിയിലേക്ക് ട്രാക്ടറുകളില്‍ കര്‍ഷകരുടെ ഒഴുക്ക്

ജന്മനാ ചലന ശേഷിയില്ലാത്ത കാലുകളുമായി ജലാശയങ്ങളിൽ നിക്ഷേപിക്കുന്ന ജലാശയങ്ങളിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിറ്റഴിച്ചാണ് രാജപ്പൻ ദൈനംദിന ജീവിത്തിനുള്ള വഴി കണ്ടെത്തുന്നത്. പോളിയാ രോഗം ബാധിച്ചതോടെയാണ് രാജപ്പന്റെ രണ്ട് കാലുകളുടെയും ചലനശേഷി നഷ്ടമായത്. വേമ്പനാട്ട് കായലിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിറ്റാണ് ജീവിത്തിനുള്ള വക കണ്ടെത്തുന്നത്.

modi-15360

വള്ളത്തിൽ കായലിലൂടെ എത്തിയാണ് പ്ലാസ്റ്റിക്കും കുപ്പികളും ശേഖരിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി ഇതേ തൊഴിലാണ് രാജപ്പൻ ചെയ്തുവരുന്നത്. 2019ലെ വെള്ളപ്പൊക്കത്തിൽ വീട് തകർന്നതിന് പിന്നാലെ സഹോദരി വിലാസിനിക്കൊപ്പമാണ് രാജപ്പൻ താമസിച്ചുവരുന്നത്.

English summary
Prime minister Narendra Modi congratulates Kottayam native in Man Ki Baat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X