Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ വൈറസ്: 22ന് രാജ്യത്ത് ജനതാ കര്‍ഫ്യൂ, സാമ്പത്തിക ദ്രുതകര്‍മ സേന രൂപീകരിച്ചുവെന്ന് പ്രധാനമന്ത്രി

Mar 19, 2020, 8:51 pm IST

ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാം

ഈ മാസം 22ന് ജനതാ കര്‍ഫ്യൂ ആചരിക്കണം. അന്ന് വൈകീട്ട് 5 ന് വീടിന് മുന്നില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണം. 5 മിനുട്ട് പ്ലേറ്റുകള്‍ കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനങ്ങള്‍ അറിയിക്കാം. രാജ്യത്തെ വിമാനത്താവളത്തിലും ആശുപത്രികളിലും രാപ്പകലില്ലാതെ സ്വയം മറന്ന് പ്രവര്‍ത്തിക്കുകയാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നും മോദി പറഞ്ഞു.
Mar 19, 2020, 8:44 pm IST

അവശ്യസാധനങ്ങള്‍ രാജ്യത്തുണ്ട്; അനാവശ്യ പരിഭ്രാന്തി വേണ്ട

കൊറോണവൈറസ് രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല. 60-70 പ്രായമുള്ളവര്‍ ഒരിക്കലും വീടിന് പുറത്തിറങ്ങരുത്. പരിഭ്രാന്തരായി അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്. അവശ്യസാധനങ്ങള്‍ക്ക് രാജ്യത്ത് യാതൊരു ക്ഷാമവുമില്ലെന്നും മോദി പറഞ്ഞു.
Mar 19, 2020, 8:33 pm IST

സാമ്പത്തിക ദ്രുതകര്‍മ സേന

കൊറോണ വൈറസ് ഭീതി നേരിടാന്‍ സാമ്പത്തിക ദ്രുതകര്‍മ സേന രൂപീകരിച്ചുവെന്ന് പ്രധാനമന്ത്രി. ധനമന്ത്രി നിര്‍മല സീതാരാമനായിരിക്കും ഈ സേനയ്ക്ക് നേതൃത്വം നല്‍കുക. പതിവായി ആശുപത്രികളില്‍ പോകുന്നത് എല്ലാവരും ഒഴിവാക്കണം. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ഒരു മാസത്തേക്കെങ്കിലും മാറ്റിവയ്ക്കണം. ആശുപത്രികളില്‍ അനാവശ്യ തിരക്കുണ്ടാക്കരുത്. പരിഭ്രാന്തരായി അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്. അവശ്യസാധനങ്ങള്‍ക്ക് രാജ്യത്ത് യാതൊരു ക്ഷാമവുമില്ലെന്നും മോദി പറഞ്ഞു. 22ന് ജനതാ കര്‍ഫ്യൂ ആചരിക്കണം. വൈകീട്ട് 5 ന് വീടിന് മുന്നില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണം. 5 മിനുട്ട് പ്ലേറ്റുകള്‍ കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനങ്ങള്‍ അറിയിക്കാം.
Mar 19, 2020, 8:20 pm IST

ജനതാ കര്‍ഫ്യൂ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി

ഈ മാസം 22ന് ജനതാ കര്‍ഫ്യൂ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 7 മുതല്‍ രാത്രി 9 വരെ ആരും പുറത്തിറങ്ങരുത്. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ജനങ്ങള്‍ തന്നെ കര്‍ഫ്യൂ നടപ്പാക്കണം. രോഗം വ്യാപിക്കുന്നത് തടയുകയാണ് ലക്ഷ്യം. എല്ലാവരും ആരോഗ്യകരമായിരിക്കണം. സ്വയം നിയന്ത്രണവും വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദിവസവും പത്ത് പേരെ വിളിച്ച് ജനതാ കര്‍ഫ്യൂ സംബന്ധിച്ച് ബോധവല്‍ക്കരിക്കണം. കൊറോണവൈറസ് സംബന്ധിച്ചും അവരോട് പറയണം.
Mar 19, 2020, 8:05 pm IST

ഇന്ത്യക്കാര്‍ പൊരുതുന്നു

ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത ഒരു തരം പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2 മാസമായി 130 കോടി ഇന്ത്യക്കാര്‍ മഹാമാരിയോട് പൊരുതുന്നുവെന്നും പ്രധാനമന്ത്രി. ഒരു പൗരനും ലാഘവത്തോടെ കൊറോണ ബാധയെ സമീപിക്കരുത്. കുറച്ച് ആഴ്ചകള്‍ ജനങ്ങളുടെ സഹകരണം വേണം.
Mar 19, 2020, 7:55 pm IST

സാര്‍ക്ക് നേതാക്കളുമായി ചര്‍ച്ച

സാര്‍ക്ക് രാജ്യങ്ങള്‍ കൊറോണ വൈറസ് ഭീതി മറികടക്കാന്‍ ഒരുമിച്ച് പോരാടണമെന്ന് മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അംഗരാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. പ്രത്യേക ഫണ്ട് സ്വരൂപിക്കണമെന്നും മോദി നിര്‍ദേശം മുന്നോട്ടുവച്ചു. പരിഭ്രാന്തി വേണ്ട, ശക്തമായ മുന്‍കരുതല്‍ മതി എന്നാണ് സാര്‍ക്ക് രാജ്യങ്ങളുടെ പൊതുവികാരം.
Mar 19, 2020, 7:51 pm IST

മോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി

മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിമാരുമായി മോദി ചര്‍ച്ച നടത്തി. ഈ സംസ്ഥാനങ്ങളിലാണ് കൊറോണ വൈറസ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി. സംസ്ഥാനങ്ങളുമായുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്രയെ മോദി ചുമതലയേല്‍പ്പിച്ചിട്ടുണ്ട്.
Mar 19, 2020, 7:13 pm IST

സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ചിദംബരം

കൊറോണ വൈറസ് പടരുന്നത് തടയാന്‍ സമ്പൂര്‍ണമായ ലോക്ഡൗണ്‍ വേണമെന്നാണ് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ആവശ്യപ്പെട്ടത്. നഗരങ്ങളും സാധ്യാത കേന്ദ്രങ്ങളും പൂര്‍ണമായി അടച്ചിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Mar 19, 2020, 7:10 pm IST

സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

എന്താണ് പ്രധാനമന്ത്രി പ്രഖ്യാപിക്കാന്‍ പോകുന്നത് എന്ന് അറിയില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ സംബന്ധിച്ചാകും മോദിയുടെ പ്രഖ്യാപനമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ട്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം നടപ്പാക്കാന്‍ പോകുന്ന സുപ്രധാന നടപടികള്‍ ജനങ്ങളെ അറിയിക്കുകയാണ് മോദിയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജനങ്ങളുടെ ഭീതി അകറ്റാനുള്ള പ്രഖ്യാപനങ്ങള്‍ മോദി നടത്തുമെന്നാണ് കരുതുന്നത്. കൂടാതെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ക്രമീകരണങ്ങളും അദ്ദേഹം പ്രഖ്യാപിക്കും.

m

ലോകത്താകമാനം ആയിരങ്ങളുടെ മരണത്തിന് ഇടയാക്കിയ കൊറോണവൈറസ് രോഗം ബാധിച്ച് ഇന്ത്യയില്‍ നാല് പേര്‍ മരിച്ചുവെന്നാണ് കണക്ക്. ഇന്ന് പഞ്ചാബില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ രാജ്യത്ത് വിദേശയാത്രാ വിമാനങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 65 വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും പുറത്തിറങ്ങരുത് എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+