കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ന് ജൂണ്‍ 26, ഇന്ത്യയുടെ ജനാധിപത്യം 47 വര്‍ഷംമുമ്പ് ചവിട്ടിമെതിക്കപ്പെട്ട ദിനം';മോദി ജര്‍മനിയില്‍

Google Oneindia Malayalam News

ബെര്‍ലിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്തു. നരേന്ദ്ര മോദി ഇന്ത്യയുടെ ജനാധിപത്യത്തെ പ്രശംസിച്ചു, എവിടെയായിരുന്നാലും ഇന്ത്യക്കാര്‍ തങ്ങളുടെ ജനാധിപത്യത്തില്‍ അഭിമാനിക്കുന്നുവെന്നും ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.''ഇന്ന് ജൂണ്‍ 26, ഓരോ ഇന്ത്യക്കാരന്റെയും ഡിഎന്‍എയില്‍ ഉള്ള ഇന്ത്യയുടെ ജനാധിപത്യം 47 വര്‍ഷം മുമ്പ് ചവിട്ടിമെതിക്കുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത ദിനം. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ചടുലമായ ചരിത്രത്തിലെ ഒരു കറുത്ത പൊട്ടായിരുന്നു അടിയന്തരാവസ്ഥ.'' മോദി പറഞ്ഞു.

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിലെ മ്യൂണിക്കിലെത്തിയത്. പരിസ്ഥിതി, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, ലിംഗ സമത്വം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജി 7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി രണ്ട് സെഷനുകളില്‍ സംസാരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെത്തിയ നരേന്ദ്ര മോദിയ്ക്ക് ജര്‍മ്മനിയിലെ ഇന്ത്യന്‍ പ്രവാസികള്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ ജര്‍മന്‍ പര്യടനമാണ്.

modi

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സാണ് അദ്ദേഹത്തെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. 'പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, തീവ്രവാദം, ലിംഗ സമത്വം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ ജ 7 രാജ്യങ്ങള്‍, ജി 7 പങ്കാളി രാജ്യങ്ങള്‍, അതിഥി അന്താരാഷ്ട്ര സംഘടനകള്‍ എന്നിവരുമായി കാഴ്ചപ്പാടുകള്‍ കൈമാറും എന്ന് മോദി പറഞ്ഞു.

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ജര്‍മനിയില്‍; ഊഷ്മള സ്വീകരണമൊരുക്കി ഇന്ത്യന്‍ പ്രവാസികള്‍ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ജര്‍മനിയില്‍; ഊഷ്മള സ്വീകരണമൊരുക്കി ഇന്ത്യന്‍ പ്രവാസികള്‍

വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ജി 7 രാജ്യങ്ങളിലെ ചില നേതാക്കളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂണ്‍ 28 ന് യു എ ഇയിലേക്ക് പോകും. ഗ്രൂപ്പ് ഓഫ് സെവന്‍ (ജി7) രൂപീകരിക്കുന്ന ഏഴ് രാജ്യങ്ങളുടെ വാര്‍ഷിക യോഗമാണ് ജി 7 ഉച്ചകോടി.

ആഗോള സുരക്ഷ, സാമ്പത്തിക, കാലാവസ്ഥാ ആശങ്കകളിലാണ് ഉച്ചകോടി സാധാരണയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജാപ്പനീസ് പ്രധാനമന്ത്രി യോഷി ഹിഡെ സുഗ, യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ ഈ വര്‍ഷത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഇതാണ്.....ഇതാണ് ശാലീന സൗന്ദര്യം...സിംപിള്‍ ലുക്കില്‍ പ്രിയ താരം സാധിക

ജി 7 ഉച്ചകോടികളിലെ ഇന്ത്യയുടെ പതിവ് പങ്കാളിത്തം, ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഏതൊരു സുസ്ഥിരമായ ശ്രമത്തിന്റെയും ഭാഗമാകാന്‍ ഇന്ത്യ ആവശ്യമാണെന്ന സ്വീകാര്യതയും അംഗീകാരവും വര്‍ദ്ധിക്കുന്നതിലേക്ക് വ്യക്തമായി വിരല്‍ ചൂണ്ടുന്നു എന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

English summary
prime minister narendra modi delivered speech about India in Germany
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X