കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനുമന്തപ്പയെ പോലുള്ള സൈനികരുടെ സേവനത്തില്‍ അഭിമാനിക്കുന്നുവെന്ന് നരേന്ദ്രമോദി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: സിയാച്ചിനിന്‍ മഞ്ഞിടിച്ചിലില്‍ നിന്ന് രക്ഷപ്പെടുത്തിയ സൈനികന്‍ ഹനുമന്തപ്പയുടെ മരണം ഇന്ത്യയെ ഒന്നടങ്കം വേദനിപ്പിച്ചു. ഹനുമന്തപ്പയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുചേര്‍ന്നു. ഹനുമന്തപ്പയുടെ മരണം വേദനിപ്പിച്ചെന്നാണ് നരേന്ദ്രമോദി പറഞ്ഞത്.

ദില്ലി സിയാച്ചിനില്‍ നിന്ന് ആറ് ദിവസത്തിന് ശേഷമാണ് ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ്. ലാന്‍സ് നായിക് ഹനുമന്തപ്പയെ പോലുള്ള സൈനികരുടെ സേവനത്തില്‍ അഭിമാനിക്കുന്നുവെന്ന് മോദി പറഞ്ഞു.

narendra-modi

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനുമന്തപ്പയെ പ്രധാനമന്ത്രിയടക്കമുള്ള പല നേതാക്കളും സന്ദര്‍ശിച്ചിരുന്നു. ദില്ലിയിലെ ആര്‍ആര്‍ സൈനിക ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സിയാച്ചിനിലെ മഞ്ഞിനിടയില്‍പ്പെട്ട പത്ത് സൈനികരില്‍ ജീവനോടെ രക്ഷപ്പെട്ടത് ഹനുമന്തപ്പ മാത്രമായിരുന്നു.

ആറ് ദിവസം മഞ്ഞിനടിയില്‍ ജീവനോടെ കിടന്ന ഹനുമന്തപ്പ വൈദ്യശാസ്ത്രത്തിന് പോലും അത്ഭുതമായിരുന്നു. എന്നിട്ടും ആ ധീരയോദ്ധാവിനെ രക്ഷിക്കാനായില്ല എന്നത് ദുഃഖകരം തന്നെ.

English summary
Prime Minister Narendra Modi joined the nation in paying tribute to Lance Naik Hanumanthappa, who passed away four days after he was rescued from the Siachen Glacier.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X