കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശാല ഐക്യത്തിന് മോദി; സോണിയയെയും മന്‍മോഹനെയും വിളിച്ചു, പ്രതിപക്ഷ നേതാക്കളുമായും സംസാരിച്ചു

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാക്കളെയും മുന്‍ പ്രധാനമന്ത്രിമാരെയും മുന്‍ രാഷ്ട്രപതിമാരെയും വിളിച്ചു സംസാരിച്ചു. മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍ എന്നിവരുമായി സംസാരിച്ച മോദി മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങിനെയും ദേവ ഗൗഡയെയും വിളിച്ചു.

n

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍, ദക്ഷിണേന്ത്യന്‍ നേതാക്കളായ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ എന്നിവരുമായും മോദി സംസാരിച്ചു.

രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് രണ്ടാഴ്ചയാകവെയാണ് മോദി പ്രതിപക്ഷ നേതാക്കളുമായി സംസാരിക്കുന്നത്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മോദിയുടെ നടപടി വിവാദമായിരുന്നു. എന്നാല്‍ മോദിയുടെ പുതിയ നീക്കത്തിലൂടെ എല്ലാ വിമര്‍ശനങ്ങളും ഇല്ലാതാകുകയാണ്. സിനിമാ താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും മോദി നേരത്തെ വിളിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രിമാരുമായി അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് നടത്തി. എട്ടാം തിയ്യതി പാര്‍ലമെന്റിലെ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ കൊറോണയെ തുരത്തിയ രാജ്യം; അതും ചൈനയ്ക്ക് തൊട്ടടുത്ത് നിന്ന്ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ കൊറോണയെ തുരത്തിയ രാജ്യം; അതും ചൈനയ്ക്ക് തൊട്ടടുത്ത് നിന്ന്

അതിനിടെ ഐക്യദീപം തെളിയിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച നടന്‍ മമ്മൂട്ടിക്ക് മോദി നന്ദി അറിയിച്ചു. താങ്ക്യു മമ്മൂക്കാ എന്ന് അഭിസംബോധന ചെയ്താണ് മോദി ട്വിറ്ററില്‍ നന്ദി പ്രകടിപ്പിച്ചത്. ഐക്യത്തിനും സാഹോദര്യം നിലനിര്‍ത്തുന്നതിനും താങ്കളുടേത് പോലുള്ള മനസറിഞ്ഞ ആഹ്വാനങ്ങളാണ് കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യമെന്ന് മോദി ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി മോദി ജനങ്ങളോട് ഐക്യദീപം തെളിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനുട്ട് ഐക്യദീപം തെളിയിക്കാനാണ് മോദി ആവശ്യപ്പെട്ടത്. ഈ വേളയില്‍ എല്ലാ ലൈറ്റുകളും അണയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി ശനിയാഴ്ച രംഗത്തുവന്നു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്.

English summary
Prime Minister Narendra Modi Dials Sonia Gandhi, Ex-Presidents To Discuss Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X