കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗ വിമതരുമായുള്ള ചര്‍ച്ച നിലച്ചു; പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദേശം, ഐബി ഡയറക്ടര്‍ക്ക് ചുമതല

Google Oneindia Malayalam News

ദില്ലി: നാഗ വിമതരുമായുള്ള ചര്‍ച്ച വിജയം കാണാതെ നിലച്ചു. വിഷയത്തില്‍ ഇടപെട്ട പ്രധാനന്ത്രി നരേന്ദ്ര മോദി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ് കുമാറിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ പ്രത്യേക നിര്‍ദേശം നല്‍കി. വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനും സമാധാന കരാര്‍ സാധ്യമാക്കാനുമാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

n

Recommended Video

cmsvideo
Facebook ignored hate speech by India's BJP politicians

കഴിഞ്ഞ ആറ് വര്‍ഷമായി ആര്‍എന്‍ രവിയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. വിവിധ നാഗാ സംഘങ്ങളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷേ, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐബി ഡയറക്ടര്‍ക്ക് പുറമെ, ഐബി സെപ്ഷ്യല്‍ ഡയറക്ടര്‍ അക്ഷയ് കുമാര്‍ മിശ്രയ്ക്കും ഇക്കാര്യത്തില്‍ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

നാഗാലാന്റിലെ സര്‍ക്കാരിനെതിരെ ചില പരാമര്‍ശങ്ങള്‍ കേന്ദ്ര പ്രതിനിധി ആര്‍എന്‍ രവി നടത്തിയിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയാണ് നാഗാലാന്റില്‍ ഭരണം നടത്തുന്നത്. ഇതും തുടര്‍ ചര്‍ച്ചകള്‍ക്ക് തടസമായിട്ടുണ്ട്. വിഭവ സമ്പത്തും മനുഷ്യ സമ്പത്തുമുള്ള നാഗാലാന്റ് രാജ്യത്തെ വളരെ മോശപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് എന്നായിരുന്നു രവിയുടെ പ്രസ്താവന. സ്വാതന്ത്രദിനത്തില്‍ നടത്തിയ പ്രസ്താവന വിവാദമായിട്ടുണ്ട്.

2015ല്‍ നാഗാ സംഘങ്ങളുമായി ചര്‍ച്ച നടത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ സമാധാന കരാറിന്റെ കരട് രൂപം തയ്യാറാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ 11 മാസമായി ചര്‍ച്ച നടക്കാത്തതിനാല്‍ നാഗാ സംഘടനകള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടായിട്ടുണ്ട്. 2015ലെ കരാറിലൂടെ നാഗകള്‍ക്ക് മേഖലയില്‍ പരമാധികാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്ന് എന്‍എസ്‌സിഎന്‍ (ഐഎം) ജനറല്‍ സെക്രട്ടറി മുയ്‌വ പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷമായി നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രധാന വിമത സംഘമാണ് എന്‍എസ്‌സിഎന്‍. ആര്‍എന്‍ രവിയെ കേന്ദ്ര പ്രതിനിധി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് നാഗ സംഘടനകളുടെ പുതിയ ആവശ്യം.

തമിഴ്‌നാടിന് മറ്റൊരു തലസ്ഥാനം കൂടി; ഡിഎംകെ നീക്കം പൊളിയുമോ? ആവശ്യവുമായി മന്ത്രിമാര്‍തമിഴ്‌നാടിന് മറ്റൊരു തലസ്ഥാനം കൂടി; ഡിഎംകെ നീക്കം പൊളിയുമോ? ആവശ്യവുമായി മന്ത്രിമാര്‍

English summary
Prime Minister Narendra Modi give Tasks to IB Director On Naga Peace Talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X