"നിക്ഷേപത്തിന്റെ വ്യാപ്തി വിപുലീകരിക്കും": ആർബിഐയുടെ ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം
"നിക്ഷേപത്തിന്റെ വ്യാപ്തി വിപുലീകരിക്കും": ആർബിഐയുടെ ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് ഇന്ന് തുടക്കമിട്ടു. ആർ ബി ഐ റീട്ടെയിൽ ഡയറക്ട് സ്കീം, ആർ ബി ഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം എന്നീ രണ്ട് സ്കീമുകൾ രാജ്യത്തെ നിക്ഷേപകർക്കുള്ള നിക്ഷേപത്തിന്റെ വ്യാപ്തി കൂടുതൽ വിപുലപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്ത് കോവിഡ് മഹാമാരി ഉണ്ടായപ്പോൾ ജനങ്ങളെ സംരക്ഷിക്കാനായി റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്നും 'സ്തുത്യർഹമായ' പ്രവർത്തനമാണ് ഉണ്ടായതെന്ന് പറഞ്ഞ് പ്രധാനമന്ത്രി അഭിനന്ദിച്ചു.

രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നടന്നത്. ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ആർബിഐ ഗവർണ്ണറും പങ്കെടുത്തു.
രാജ്യത്തെ നിക്ഷേപകർക്ക് മൂല ധന വിപണികളിലേക്കുള്ള പ്രവേശനം എളുപ്പവും സുരക്ഷിതവുമാക്കുമെന്നും രണ്ട് പ്ലാനുകളുടെയും കൂടുതൽ നേട്ടമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. "ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീമിനൊപ്പം, ചെറുകിട നിക്ഷേപകർക്ക് സർക്കാരിൽ സുരക്ഷിതമായി നിക്ഷേപിക്കാൻ കഴിയുന്ന പദ്ധതിയുണ്ട്... "സംയോജിത ഓംബുഡ്‌സ്മാൻ പദ്ധതി" രാജ്യത്ത് 'ഒരു രാഷ്ട്രം, ഒരു ഓംബുഡ്‌സ്മാൻ സംവിധാനം' രൂപപ്പെടുത്തുന്നതിന് കാരണമായി," പ്രധാനമന്ത്രി മോദി പറഞ്ഞു.
താൻ ആദ്യമായി പ്രധാനമന്ത്രിയായ 2014 മുതൽ തന്റെ സർക്കാർ നടത്തിയ വിവിധ പരിഷ്കാരങ്ങളെക്കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആസ്തികൾ സുതാര്യതയോടെ അംഗീകരിക്കപ്പെടുകയും പൊതുമേഖലാ ബാങ്കുകൾക്ക് പുനർമൂലധനം നൽകുകയും ചെയ്തു. ഈ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹകരണ ബാങ്കുകളെ ആർബിഐയുടെ പരിധിയിൽ കൊണ്ടുവന്നു...
രാജ്യത്തിന്റെയും പൗരന്മാരുടെയും ആവശ്യങ്ങൾ എല്ലായ്പ്പോഴും മുൻ നിരയിൽ എത്തിക്കണമെന്നും സുരക്ഷിതമാക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. "നിക്ഷേപകരുടെ വിശ്വാസം ഞങ്ങൾ തുടർച്ചയായി ശക്തി പെടുത്തണം. വിശ്വസ്തതയും നിക്ഷേപ സൗഹൃദവുമായ ലക്ഷ്യ സ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ പേര് ശക്തിപ്പെടുത്തുന്നത് ആർബിഐ തുടരുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ടെന്നും" പ്രധാനമന്ത്രി മോദി പറഞ്ഞു.
അതേസമയം, ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ സമർപ്പിക്കാനും രേഖകൾ സമർപ്പിക്കാനും സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഫീഡ്‌ബാക്ക് നൽകാനും ഒരൊറ്റ പോയിന്റ് ഓഫ് റഫറൻസ് ഉണ്ടായിരിക്കും. ഒരു ബഹുഭാഷാ ടോൾ ഫ്രീ നമ്പർ പരാതികൾ പരിഹരിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുള്ള സഹായത്തിനുമുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും നൽകും.












Click it and Unblock the Notifications