കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിപ്പിംഗ് മന്ത്രാലയത്തിന് ഇനി പുതിയ പേര്; പുനര്‍നാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഷിപ്പിംഗ് മന്ത്രാലയം ഇനി മുതല്‍ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. റോ-പാക്‌സ് ഫെരി സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

modi

സൂറത്തിലെ ഹസിറയ്ക്കും ഭവ്‌നഗര്‍ ജില്ലയിലെ ഘോഗയ്ക്ക് സമീപവുമാണ് ഈ ഫെറി സര്‍വീസ്. ഹസിറയ്ക്കും ഘോഗയ്ക്കും ഇടയില്‍ 370 കിലോ മീറ്റര്‍ റോഡ് ദൂരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ ഫെറി സര്‍വീസ് എത്തിയതോടെ ഇത് 90 കിലോ മീറ്ററായി കുറയും.

ഇന്ത്യയുടെ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ചുള്ള കാരണവും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ തുറമുഖത്തെയും ജലപാതകളെയും ബന്ധിപ്പിച്ച് നിരവധി പ്രവര്‍ത്തനങ്ങളാണ് ഷിപ്പിംഗ് മന്ത്രാലയം ചെയ്തുവരുന്നത്. ഈ വികസിത സമ്പദ് വ്യവസ്ഥയില്‍ ഷിപ്പിംഗ് മന്ത്രാലയം തുറമുഖത്തെയും ജലപാതയെയും കാത്ത് സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഷിപ്പിംഗ് മന്ത്രാലയം ഇനി മുതല്‍ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇതോടൊപ്പം ഈ വ്യക്തത ജോലിയിലുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ബീഹാര്‍ തിരഞ്ഞെടുപ്പ്‌; എല്‍ജെപി സഖ്യം വിട്ടത്‌ എന്‍ഡിഎക്ക്‌ തിരിച്ചടിയാകുമെന്ന്‌ വിലയിരുത്തല്‍ബീഹാര്‍ തിരഞ്ഞെടുപ്പ്‌; എല്‍ജെപി സഖ്യം വിട്ടത്‌ എന്‍ഡിഎക്ക്‌ തിരിച്ചടിയാകുമെന്ന്‌ വിലയിരുത്തല്‍

ന്യൂസ് എക്‌സ് എക്സിറ്റ് പോളും മഹാസഖ്യത്തിനൊപ്പം, 108 മുതൽ 123 വരെ സീറ്റുകൾ ആർജെഡി-കോൺഗ്രസ് കൂട്ടിന്ന്യൂസ് എക്‌സ് എക്സിറ്റ് പോളും മഹാസഖ്യത്തിനൊപ്പം, 108 മുതൽ 123 വരെ സീറ്റുകൾ ആർജെഡി-കോൺഗ്രസ് കൂട്ടിന്

ബീഹാർ മഹാസഖ്യം തൂത്തുവാരുമെന്ന് ഇന്ത്യ ടുഡെ പ്രവചനം, എൻഡിഎ 69-91 സീറ്റുകളിലൊതുങ്ങുംബീഹാർ മഹാസഖ്യം തൂത്തുവാരുമെന്ന് ഇന്ത്യ ടുഡെ പ്രവചനം, എൻഡിഎ 69-91 സീറ്റുകളിലൊതുങ്ങും

English summary
Prime Minister Narendra Modi has renamed the Ministry of Shipping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X