Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് പോയി വിവാഹം കഴിക്കാതിരിക്കൂ: അഭ്യർത്ഥനയുമായി മോദി, കാരണമിതാണ്

ഡല്‍ഹി: ഇന്ത്യന്‍ കുടുംബങ്ങള്‍ വിദേശരാജ്യങ്ങളില്‍ വെച്ച് വിവാഹം കഴിക്കരുതെന്ന അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 107-ാം എഡിഷനിലൂടെയാണ് പ്രധാനമന്ത്രി പ്രതികരണം നടത്തിയത്. ' വിവാഹം എന്ന വിഷയം വരുമ്പോൾ ചില സന്ദർഭങ്ങളിൽ വളരെക്കാലമായി എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട്. എന്റെ മനസ്സിലെ വേദന, അത് എന്റെ വീട്ടുകാരോട് പറഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ ആരോട് പറയും? ഈയിടെയായി ചില കുടുംബങ്ങളിൽ വിദേശത്ത് പോയി വിവാഹം കഴിക്കാനുള്ള പുതിയ രീതി കണ്ടുവരുന്നു. ഇത് ആവശ്യമാണോ? നമ്മുടെ മണ്ണിൽ, നമ്മുടെ ജനങ്ങൾക്കിടയിൽ നമ്മൾ വിവാഹങ്ങൾ ആഘോഷിച്ചാൽ, രാജ്യത്തിന്റെ പണം രാജ്യത്ത് തന്നെ നിലനിൽക്കും.' പ്രധാനമന്ത്രി പറഞ്ഞു.

narendra-modi-

മന്‍ കി ബാത്തിന്റെ 107-ാം എഡിഷനിലൂടെയാണ് പ്രധാനമന്ത്രി പ്രതികരണം. ഭാരതീയ ഉൽപന്നങ്ങളോടുള്ള ഈ വികാരം ഉത്സവങ്ങളിൽ മാത്രം ഒതുങ്ങരുത്. ഇപ്പോൾ വിവാഹ സീസണും ആരംഭിച്ചിരിക്കുകയാണ്. ഈ വിവാഹ സീസണിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്നാണ് ചില വ്യാപാര സംഘടനകളുടെ കണക്കുകൂട്ടൽ. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ, നിങ്ങൾ എല്ലാവരും ഭാരതത്തിൽ നിർമ്മിച്ച ഉൽപന്നങ്ങൾക്ക് മാത്രം പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങൾക്ക് നിങ്ങളുടെ വിവാഹത്തിൽ എന്തെങ്കിലുമെക്കെ കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കും, പാവപ്പെട്ടവർപോലും നിങ്ങളുടെ വിവാഹത്തെക്കുറിച്ച് സ്വന്തം മക്കളോട് പറയും. വോക്കൽ ഫോർ ലോക്കൽ എന്ന ഈ ദൗത്യം നിങ്ങൾക്ക് വിപുലീകരിക്കുവാൻ കഴിയുമോ? എന്തുകൊണ്ട് ഇത്തരം വിവാഹം പോലുള്ള ചടങ്ങുകൾ സ്വന്തം നാട്ടിൽ നടത്തിക്കൂടാ? നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സംവിധാനം ഇന്ന് ഒരുപക്ഷേ, ഉണ്ടാകില്ലായിരിക്കാം.

എന്നാൽ, അത്തരം പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങിയാൽ സംവിധാനവും വികസിക്കും. ഇത് വളരെ ഉന്നത കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. എന്റെ വേദന തീർച്ചയായും ആ ഉന്നത കുടുംബങ്ങളിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ കുടുംബക്കാരേ, ഈ ഉത്സവ സീസണിൽ മറ്റൊരു വലിയ ട്രെൻഡ് കാണുന്നുണ്ട്. ദീപാവലി പ്രമാണിച്ച് പണം നൽകി സാധനങ്ങൾ വാങ്ങുന്ന പ്രവണത ക്രമേണ കുറയുന്നത്. ഇത് തുടർച്ചയായി രണ്ടാം വർഷമാണ്.

അതായത്, ഇപ്പോൾ ആളുകൾ കൂടുതൽ കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നു. ഇതും വളരെ പ്രോത്സാഹനജനകമാണ്. നിങ്ങൾക്ക് ഒരു കാര്യം കൂടി ചെയ്യാം. ഒരു മാസത്തേക്ക് നിങ്ങൾ യു പി ഐ വഴിയോ അല്ലെങ്കിൽ ഏതെങ്കിലും ഡിജിറ്റൽ മീഡിയം വഴിയോ മാത്രമേ പണമടയ്ക്കുകയുള്ളൂ എന്നും ക്യാഷ് പേയ്‌മെന്റ് നടത്തില്ലെന്നും നിങ്ങൾ തീരുമാനിക്കുന്നു. ഭാരതത്തിലെ ഡിജിറ്റൽ വിപ്ലവത്തിന്റെ വിജയമാണ് ഇത് തികച്ചും സാധ്യമാക്കിയത്. ഒരു മാസം കഴിയുമ്പോൾ, നിങ്ങളുടെ അനുഭവങ്ങളും ഫോട്ടോകളും എനിക്ക് തീർച്ചയായും ഷെയർ ചെയ്യണം. ഇപ്പോൾതന്നെ നിങ്ങൾക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, മുംബൈ ആക്രമണത്തിലെ ഇരകളേയും പ്രധാനമന്ത്രി അനുസ്മരിച്ചു. നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+