കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമവായത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യം മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: സർക്കാർ ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെങ്കില്‍ രാഷ്ട്രത്തിന്‍റെ പ്രവര്‍ത്തനം സമയവായത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീൻദയാൽ ഉപാധ്യായയുടെ 53-ാം ചരമവാർഷികത്തോടനുബന്ധിച്ച് ദില്ലിയിൽ നടന്ന പരിപാടിയിൽ ബിജെപി എംപിമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണകക്ഷിയുടെ രാഷ്ട്രീയ എതിരാളികൾക്ക് പോലും രാജ്യത്തിന് നൽകിയ സേവനം അംഗീകരിക്കുന്നതിനായി തന്റെ സർക്കാർ ഔദ്യോഗിക ബഹുമതികൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി എല്ലായ്പ്പോഴും രാഷ്ട്രനീതിയെ രാജനീതിയെക്കാൾ മുകളിലാക്കി രാഷ്ട്രീയ എതിരാളികളെപ്പോലും ബഹുമാനിക്കുന്നു. ഇന്ന്, രാജ്യത്ത് വളരെയധികം ഗുണപരമായ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, എല്ലാ ഇന്ത്യക്കാരും അതില്‍ അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിലെ മഹാന്മാരുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിൽ നമ്മൾ അഭിമാനിക്കുന്നു. നമ്മുടെ പ്രത്യയശാസ്ത്രം ദേശസ്‌നേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദേശീയ താൽപ്പര്യത്തിന് വേണ്ടിയാണ്. നമ്മുടെ രാഷ്ട്രീയത്തിലും ദേശീയതയാണ് പ്രധാനമെന്നും മോദി പറഞ്ഞു.

narendra-modi-1

Recommended Video

cmsvideo
Twitter blocks some accounts, Modi govt unhappy

ഇപ്പോഴത്തെ സർക്കാർ മുൻ പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖർജിക്ക് ഭാരത് രത്ന നല്‍കി ആദരിച്ചതും പദ്മ പുരസ്കാരങ്ങൾ മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് മുൻ നാഗാലാൻഡ് മുഖ്യമന്ത്രി എസ് സി ജാമിർ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിനേയും കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്രീയത്തിലെ സമവായത്തെ ഞങ്ങൾ വിലമതിക്കുന്നു. ഭൂരിപക്ഷം സർക്കാരിനെ നയിക്കുന്നു, പക്ഷേ രാജ്യം സമവായത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഞാന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞു. ഞങ്ങൾ സർക്കാർ പ്രവർത്തിപ്പിക്കാൻ വന്നതല്ല, രാജ്യം മുന്നോട്ട് കൊണ്ടുപോകാനാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Prime Minister Narendra Modi has said that the country is working on the basis of consensus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X