കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ വാക്‌സിന്‍ വിതരണം; ഉന്നതതല യോഗം വിളിച്ച്‌ ചര്‍ച്ച ചെയ്‌തെന്ന്‌ പ്രധാനമന്ത്രി

Google Oneindia Malayalam News

ന്യൂഡല്‍ഹി: കോവിഡ്‌ വാക്‌സിന്‍ വിതരണം സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്യംഗ്ല, നീതി അയോഗ്‌ അംഗം വികെ പോള്‍, കേന്ദ്ര കാബിനെറ്റ്‌ സെക്രട്ടറി രാജീവ്‌ ഗൗബ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി കെ മിശ്ര, പ്രധാനമമന്ത്രിയുടെ ഓഫീസ്‌, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മനത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു.

വാക്‌സിന്‍ വികസിപ്പിക്കല്‍, അനുമതി നല്‍കല്‍, സമാഹരിക്കല്‍ തുടങ്ങിയവെപ്പറ്റി യോഗം ചര്‍ച്ച ചെയ്‌തുവെന്ന്‌ പ്രധാനമന്ത്രി ട്വീറ്റ്‌ ചെയ്‌തു. വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക്‌ മുന്‍ഗണനല്‍കണം,ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ വാക്‌സിന്‍ ലഭ്യമാക്കല്‍, ശീതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയവയും ചര്‍ച്ച വിഷയമായെന്നും പ്രധാനമന്ത്രി വ്യകതമാക്കി.

modi

ലോകത്തെ മുന്‍നിര വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഫൈസര്‍,മോഡേണ എന്നീ കമ്പനികള്‍ തങ്ങളുടെ കോവിഡ്‌ വാക്‌സിന്‍ 90 ശതമാനത്തിന്‌ മുകളില്‍ ഫലപ്രദമാണെന്ന്‌ വ്യക്തമാക്കിയതിന്‌ പിന്നാലെ അവരുമായി ബന്ധപ്പെട്ടുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

ഓക്‌സ്‌ഫോര്‍ഡ്‌ കോവിഡ്‌ 19 വാക്‌സിന്‍ ഫെബ്രുവരിയോടെ ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരിലും, പ്രായമായവരിലും എത്തിക്കാന്‍ കഴിയിമെന്ന്‌ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ മേധാവി പൂനം വാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രിലിലൂടെ സാധാരണ ജനങ്ങളിലേക്ക്‌ എത്തിക്കും. 100 രൂപയില്‍ താഴെ വിലക്ക്‌ കോവിഡ്‌ വാക്‌സിന്‍ ജനങ്ങളുടെ കയ്യില്‍ എഥ്‌തിക്കാനാകുമെന്നും സിറം ഇന്‍സ്‌റ്റിറ്റിയീട്ട്‌ മേധാവി വ്യക്തമാക്കി. വാക്‌സിന്റെ രണ്ടം മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്‌. വാക്‌സിന്‍ പ്രായമായവരില്‍ പരീക്ഷിച്ചപ്പോള്‍ ഫലപ്രദമായിരുന്നു എന്നാണ്‌ പുറത്തു വരുന്ന റിപ്പാേര്‍ട്ടുകള്‍. ഐസിഎംആറുമായി ചേര്‍ന്നാണ്‌ ഒക്‌സോഫോര്‍ഡ്‌ വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നത്‌.

Recommended Video

cmsvideo
India Could Get Oxford Covid Vaccine By Feb 2021; Rs 1000 For 2 Doses

രാജ്യത്ത്‌ എത്രയും വേഗം കോവിഡ്‌ വാക്‌സിന്‍ ലഭ്യമാക്കുമെന്നും ശീതീകരണ സംവിധാനങ്ങഴടക്കം ഉടന്‍ സജ്ജമാക്കുമെന്നും രാജ്യാന്തര വേദികളിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അടുത്ത മൂന്നോ നാലോ മാസത്തിനകം കോവിഡ്‌ വാക്‌സിന്‍ രാജ്യത്ത്‌ ലഭ്യമാക്കുമെന്ന്‌ ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ്‌ പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍ഗണന നല്‍കും. പ്രായമാവര്‍ക്കാവും അതിനുശേഷം വാക്‌സിന്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Prime Minister Narendra Modi held a meeting to discuss covid vaccine strategy in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X