കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ 'ജംഗിള്‍ രാജ്‌'; ആര്‍ജെഡിക്കെതിരെ മോദി

Google Oneindia Malayalam News

പാറ്റ്‌ന: ആര്‍ജെഡിയെക്കുറിച്ചു ബോധാവാന്‍മാരായില്ലെങ്കില്‍ അവര്‍ ബീഹാറില്‍ കാട്ടു നിയമം നടപ്പിലാക്കുമെന്ന്‌ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദര്‍ബങ്ങയിലെ റാലിയില്‍ സംസാരിക്കവെയാണ്‌ മോദി പ്രതിപക്ഷ പാര്‍ട്ടിക്കെതിരേ ആഞ്ഞടിച്ചത്‌. നിങ്ങള്‍ ഓരോരുത്തരും ആര്‍ജെഡിയെ ക്കുറിച്ച്‌ ബോധാവാന്‍മാരായിരിക്കണം . ഇല്ലെങ്കില്‍ അവര്‍ ഇവിടെ കാട്ടു നിയമം നടക്കിലാക്കും . വര്‍ഷങ്ങളോളം സംസ്ഥാനത്ത്‌ ആരാജകത്വം നിറയുമെന്നും നരേന്ദ്രമോദി പറഞ്ഞു. പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍ സംസ്ഥാനം കൊള്ളയടിക്കുമെന്നും സംസ്ഥാനത്ത്‌‌ അഴിമതിയും കുറ്റകൃത്യങ്ങളും വര്‍ധിക്കുമെന്നും നരേന്ദ മോദി ആരോപിച്ചു.അരാജക ശക്തികളെ തുരത്താന്‍ ജനങ്ങള്‍ ബിജെപി സഖ്യത്തിന്‌ വോട്ട്‌ ചെയ്യാനും മോദി അഭ്യര്‍ഥിച്ചു.

പ്രസംഗത്തില്‍ രാമക്ഷേത്ര നിര്‍മാണത്തെപ്പറ്റി എടുത്തു പറഞ്ഞ മോദി എല്ലാ രാഷ്ട്രീയക്കാരും രാമക്ഷേത്രം നിര്‍മിക്കുന്നത്‌ എന്നാണെന്ന്‌ ചോദിച്ചു, എന്നാല്‍ ഇപ്പോള്‍ രാമക്ഷേത്രത്തിന്റെ പണി ആരംഭിച്ചു. എന്തൊക്കെ വാഗ്‌ദാനങ്ങള്‍ നല്‍കിയോ അതൊക്കെ നടപ്പാക്കിയാണ്‌ എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മോദി പറഞ്ഞു. ബീഹാറില്‍ സോഫ്‌റ്റ്‌വെയര്‍ പാര്‍ക്ക്‌ നിര്‍മ്മിക്കുമെന്ന്‌ ജനങ്ങള്‍ക്ക്‌ ഉറപ്പുനല്‍കിയ മോദി, സോഫ്‌റ്റ്‌വെയര്‍ പാര്‍ക്ക്‌ സംസ്ഥാനത്തെ യുവാക്കള്‍ക്ക്‌ വലിയതോതില്‍ ജോലി സാധ്യത ഉണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ബീഹാറില്‍ ഒന്നാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്ന ഇന്ന്‌ എല്ലാവരം കോവിഡ്‌ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചു വോട്ട്‌ രേഖപ്പെടുത്തണമെന്ന്‌ മോദി ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു. കോവിഡ്‌ ബാധിരായ എല്ലാവരും ഏറ്റവും വേഗത്തില്‍ സുഖപ്പെടാന്‍ താന്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

modi
ബീഹാറില്‍ ഇന്ന്‌ 71 സീറ്റുകളിലേക്കാണ്‌ ഒന്നാംഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ . ഭരണപക്ഷ പാര്‍ട്ടിയായ ജെഡിയു-ബിജെപി സഖ്യവും, പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി കോണ്‍ഗ്രസ്‌ മഹാ സഖ്യവും തമ്മില്‍ കടുത്ത മത്സരമാണ്‌ സംസ്ഥാനത്ത്‌ നടക്കുന്നത്‌. നിലവിലെ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌ കുമാറിന്‌ ജനപ്രീതിയിലുണ്ടായ വന്‍ ഇടിവ്‌ ഭരണപക്ഷത്തെ അലട്ടുന്നുണ്ടെങ്കിലും നരേന്ദ്ര മോദി പ്രഭാവത്തില്‍ ജയം സാധ്യമാകുമെന്നാണ്‌ സഖ്യം കണക്കു കൂട്ടുന്നത്‌. എന്നാല്‍ സംസ്ഥാനത്തെ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്‌മയും, ലോക്‌ഡൗണ്‍ കാലത്ത്‌ അതിഥി തൊഴിലാളികള്‍ക്കേറ്റ അവഗണനയുമാണ്‌ പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം. രണ്ടാം ഘട്ട വോട്ടെടുപ്പ്‌ നവംബര്‍ 7നു നടക്കും

English summary
prime-minister-narendra-modi-hit-out-the-opposition-party-rjd-on-bihar-election-rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X