രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഓടി തുടങ്ങി; ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ദില്ലി; രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ 37 കിലോമീറ്റർ പാതയിലാണ് ട്രെയിൻ സർവ്വീസ് നടത്തുക.ജനക്പുരി മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയാണ് സർവ്വീസ്.ഈ പുതുതലമുറ ട്രെയിനുകൾ ആരംഭിക്കുന്നതോടെ,ലോകത്തെ ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ഏഴുശതമാനം ഡിഎംആർസിയുടേതാകും.

അത്യാധുനിക സംവിധാനത്തിലേക്ക് രാജ്യം എത്ര എളുപ്പത്തിലാണ് മുന്നേറുന്നുവെന്നതിന്റെ സൂചനയാണ് ഡ്രൈലറില്ലാ ട്രെയിനെന്ന് പ്രധാനമന്ത്രി പറഞ്ഞു.കുറച്ച് വർഷങ്ങൾക്ക് മുമ്പ് സ്മാർട്ട് സിസ്റ്റങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. അശ്രദ്ധമായൊരു സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്, അതിനാൽ നഗരവൽക്കരണവും സാങ്കേതിക വികസനവും തമ്മിൽ വലിയ വ്യത്യാസം തുടർന്നു. എന്നാൽ ഞങ്ങളുടെ സർക്കാർ അധികാരത്തിലേറിയതോടെ അതിൽ മാറ്റം ഉണ്ടായിരിക്കുകയാണ്,പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.ജനവീതം എളുപ്പമാക്കുന്നതിനുള്ള മാർഗമായി നഗരവത്കരണത്തെ കാണണമെന്ന് മോദി പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് ട്രെയിൻ സജ്ജമാക്കിയിരിക്കുന്നത്.ആറ് കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാകക. ഒരു കോച്ചില്‍ 380 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും.2,280 പേർക്ക് ഒരേ സമയം യാത്ര ചെയ്യാനാകും.ഡൽഹി മെട്രോയുടെ മജ്ലിസ്പാർക്ക് മുതൽ ശിവ് വിഹാർ വരെ 57 കിലോമീറ്റർ വരുന്ന പിങ്ക് പാതയിലേക്കും ഡ്രൈവറില്ലാ ട്രെയിനുകളുടെ സർവ്വീസ് ഉടൻ വിപുലീകരിക്കും. ഇത് ദില്ലി മെട്രോയുടെ മൊത്തം നെറ്റ്വർക്കിന്റെ 9% വരും.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications