കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഓടി തുടങ്ങി; ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി; രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ 37 കിലോമീറ്റർ പാതയിലാണ് ട്രെയിൻ സർവ്വീസ് നടത്തുക.ജനക്പുരി മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയാണ് സർവ്വീസ്.ഈ പുതുതലമുറ ട്രെയിനുകൾ ആരംഭിക്കുന്നതോടെ,ലോകത്തെ ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ഏഴുശതമാനം ഡിഎംആർസിയുടേതാകും.

modi

അത്യാധുനിക സംവിധാനത്തിലേക്ക് രാജ്യം എത്ര എളുപ്പത്തിലാണ് മുന്നേറുന്നുവെന്നതിന്റെ സൂചനയാണ് ഡ്രൈലറില്ലാ ട്രെയിനെന്ന് പ്രധാനമന്ത്രി പറഞ്ഞു.കുറച്ച് വർഷങ്ങൾക്ക് മുമ്പ് സ്മാർട്ട് സിസ്റ്റങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. അശ്രദ്ധമായൊരു സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്, അതിനാൽ നഗരവൽക്കരണവും സാങ്കേതിക വികസനവും തമ്മിൽ വലിയ വ്യത്യാസം തുടർന്നു. എന്നാൽ ഞങ്ങളുടെ സർക്കാർ അധികാരത്തിലേറിയതോടെ അതിൽ മാറ്റം ഉണ്ടായിരിക്കുകയാണ്,പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.ജനവീതം എളുപ്പമാക്കുന്നതിനുള്ള മാർഗമായി നഗരവത്കരണത്തെ കാണണമെന്ന് മോദി പറഞ്ഞു.

അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് ട്രെയിൻ സജ്ജമാക്കിയിരിക്കുന്നത്.ആറ് കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാകക. ഒരു കോച്ചില്‍ 380 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും.2,280 പേർക്ക് ഒരേ സമയം യാത്ര ചെയ്യാനാകും.ഡൽഹി മെട്രോയുടെ മജ്‌ലിസ്പാർക്ക് മുതൽ ശിവ് വിഹാർ വരെ 57 കിലോമീറ്റർ വരുന്ന പിങ്ക് പാതയിലേക്കും ഡ്രൈവറില്ലാ ട്രെയിനുകളുടെ സർവ്വീസ് ഉടൻ വിപുലീകരിക്കും. ഇത് ദില്ലി മെട്രോയുടെ മൊത്തം നെറ്റ്‌വർക്കിന്റെ 9% വരും.

കോണ്‍ഗ്രസ് ശക്തമാകുന്നതില്‍ ഘടകക്ഷികള്‍ക്ക് താത്പര്യമില്ല? നേതൃമാറ്റമെന്ന ആവശ്യത്തിന് പിന്നിലെ കളികള്‍...കോണ്‍ഗ്രസ് ശക്തമാകുന്നതില്‍ ഘടകക്ഷികള്‍ക്ക് താത്പര്യമില്ല? നേതൃമാറ്റമെന്ന ആവശ്യത്തിന് പിന്നിലെ കളികള്‍...

ജനുവരി 1ന് സ്‌കൂള്‍ തുറക്കും, ക്ലാസുകൾ രണ്ട് ഷിഫ്റ്റില്‍; വിദ്യാർത്ഥികളും അധ്യാപകരും അറിയേണ്ട കാര്യങ്ങൾജനുവരി 1ന് സ്‌കൂള്‍ തുറക്കും, ക്ലാസുകൾ രണ്ട് ഷിഫ്റ്റില്‍; വിദ്യാർത്ഥികളും അധ്യാപകരും അറിയേണ്ട കാര്യങ്ങൾ

ബിഹാറിലെ ബിജെപി-ജെഡിയു സഖ്യത്തില്‍ വിള്ളല്‍; സഖ്യരാഷ്ട്രീയത്തില്‍ ഇത് നല്ല സൂചനയല്ലബിഹാറിലെ ബിജെപി-ജെഡിയു സഖ്യത്തില്‍ വിള്ളല്‍; സഖ്യരാഷ്ട്രീയത്തില്‍ ഇത് നല്ല സൂചനയല്ല

Recommended Video

cmsvideo
PM Modi's 72nd 'Mann ki Baat' updates

English summary
prime minister narendra modi inaugrates first driverless train in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X