കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലിന് പുതിയ എയിംസ്, പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാതെ ആറെണ്ണം, റിപ്പോർട്ട്

Google Oneindia Malayalam News

ഹിമാചൽ പ്രദേശിൽ പുതിയ എംയിസിന് തുടക്കം കുറിക്കുമ്പോഴും പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കാനാവാതെ രാജ്യത്തെ ആറ് എയിംസുകൾ.പട്ന, ഭുവനേശ്വർ, ഋസികേശ്, ഭോപ്പാൽ, ജോധ്പൂർ, റായ്പൂർ എന്നിവടങ്ങളിലെ എംയിസിന്റെ പ്രവർത്തനങ്ങളാണ് പൂർണതോതിൽ കാര്യക്ഷമമാകാത്തത്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ നടന്ന ചടങ്ങിലിൽ ബിലാസ്പൂർ എയിംസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.

സ്റ്റാഫുകളുടെ കുറവും പ്രവർത്തി പരിചയം ഇല്ലായ്മയുമാണ് എംയിസുകളെ വലയ്ക്കുന്ന ഒരു പ്രധാന പ്രതിസന്ധി. എയിംസ് പട്‌നയിലും റായ്‌പൂരിലും 50 ശതമാനത്തിലധികം ഫാക്കൽറ്റി കുറവാണ് ഇള്ളത്. മറ്റിടങ്ങളിൽ 30 ശതമാനമാണ് കുറവുണ്ട്.

aiims

കൂടാതെ മറ്റ് തസ്തികകളിൽ നൂറ് കണ്ക്കിന് ഒഴിവുകളാണുള്ളതെന്നുമാണ് റിപ്പോർട്ട്. ജീവനക്കാരിൽ 28 ശതമാനം മാത്രമാണ് നികത്തിയിട്ടുള്ളത്. എയിംസ് ഭുവനേശ്വറിലും എയിംസ് റായ്പൂരിലും ഈ തസ്തികകളിൽ 40 ശതമാനത്തോളം ഒഴിഞ്ഞുകിടക്കുകയാണ്.നിയമനകാര്യത്തിലും എയിംസിന്റെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളിൽ നിന്നും മന്ത്രാലയത്തിന് ഒഴിഞ്ഞ് മാറാൻ കഴിയില്ലന്ന് പാർലമെന്ററി കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ പറയുന്നു. എംയിസിലെ പല ഡിപ്പാർട്ടുമെന്റുകളും ആളുകളില്ലാത്തതിനാൽ ഒഴിഞ്ഞു കിടക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാഹുലിനൊപ്പം ഭാരത് ജോഡോയിൽ സോണിയയും; ആവേശത്തോടെ പ്രവർത്തകർ..തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിരാഹുലിനൊപ്പം ഭാരത് ജോഡോയിൽ സോണിയയും; ആവേശത്തോടെ പ്രവർത്തകർ..തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി

പുതിയ ആറ് എയിംസുകളിൽ ആളുകളുടെ അഭാവം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് കമ്മിറ്റി നേരത്തേയും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ബിലാസ്പൂരിൽ പുതിയി എംയിസിസ് ഉൾപ്പടെ 16 എംയിസുകളുടെ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. റായ്ബറേലി, മംഗൽഗിരി, നാഗ്പൂർ, കല്യാണി, ഗോരഖ്പൂർ, ഭട്ടിൻഡ, ഗുവാഹത്തി, സാംബ, അവന്തിപുര, ദർഭംഗ, മധുരൈ, ദിയോഘർ, രാജ്‌കോട്ട്, ബിബിനഗർ, മനേത്തി എന്നിവിടങ്ങളിലാണ് ബിലാസ്പൂരിന് പുറമേ എംയ്സുകൾ വരുന്നത്.

മെഡിക്കൽ കോളേജുകളുടെയും മരുന്നുകളുടെയും കാര്യത്തിൽ ഹിമാചൽ പ്രദേശിന്റെഅടിത്തറ വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 18 സ്പെഷ്യലിറ്റി വിഭാഗങ്ങൾ, 17 സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങൾ, 18 മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ തുടങ്ങിയവയാണ് ബിലാസ്പീർ എയിംസിൽ ഉള്ളത്.64 എണ്ണം തീവ്രപരിചരണ വിഭാഗം (ICU) കിടക്കകൾ ഉൾപ്പടെ 750 കിടക്കകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 1,470 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ നിർമാണം.

247 ഏക്കറിൽ 24 മണിക്കൂറും അടിയന്തര ഡയാലിസിസ് സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. ആധുനിക ഡയഗ്നോസ്റ്റിക് മെഷീനുകളുമായാണ് പുതിയ എയിംസ് പ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ വർഷവും 100 വിദ്യാർത്ഥികളെ എംബിബിഎസ് കോഴ്‌സുകളിലേക്ക് പ്രവേശിപ്പിക്കുമെന്നും 6 വിദ്യാർത്ഥികളെ നഴ്‌സിംഗ് കോഴ്‌സുകളിലേക്കും പ്രതിവർഷം അവസരമുണ്ടാകുന്നും സർക്കാരിന്റെ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

ഗെലോട്ട് ക്യാമ്പ് പൊളിയുന്നു, വിശ്വസ്തര്‍ സച്ചിന്‍ പക്ഷത്തേക്ക്; മുഖ്യമന്ത്രി പദം കൈവിടുമോ?ഗെലോട്ട് ക്യാമ്പ് പൊളിയുന്നു, വിശ്വസ്തര്‍ സച്ചിന്‍ പക്ഷത്തേക്ക്; മുഖ്യമന്ത്രി പദം കൈവിടുമോ?

English summary
Prime Minister Narendra Modi inaugurated a new AIIMS in Himachal Pradesh on Wednesday even as six AIIMS struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X