• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിരോധമന്ത്രാലയം ഓഫീസുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി: സെൻട്രൽ വിസ്റ്റ പ്രൊജക്ട് വെബ്സൈറ്റി

Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ പ്രതിരോധമന്ത്രാലയത്തിന്റെ ഓഫീസും കേന്ദ്ര വിസ്ത പ്രൊജക്ടിന്റെ വെബ്സൈറ്റും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ കഴിഞ്ഞ 75 വർഷമായി ബ്രിട്ടീഷ് നിർമിത കെട്ടിടങ്ങളിൽ ജോലി ചെയ്തിരുന്ന പ്രതിരോധമന്ത്രാലയത്തിലെ 7000 ഓളം ജീവനക്കാരാണ് പുതിയ കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുന്നത്. ആഫ്രിക്ക അവന്യൂവിലേക്കും കസ്തൂർബാ ഗാന്ധി മാർഗ്ഗിലുള്ള പുതിയ ഓഫീസുകളിലേക്കുമാണ് മാറുന്നത്.

'ആദ്യമൊക്കെ വിഷമമായിരുന്നു..പക്ഷേ ഇപ്പോൾ സന്തോഷം..എല്ലാവരും സ്നേഹിക്കുന്നു';കൃഷ്ണ കുമാറിൻറെ കുറിപ്പ്'ആദ്യമൊക്കെ വിഷമമായിരുന്നു..പക്ഷേ ഇപ്പോൾ സന്തോഷം..എല്ലാവരും സ്നേഹിക്കുന്നു';കൃഷ്ണ കുമാറിൻറെ കുറിപ്പ്

"സ്വാതന്ത്ര്യത്തിന്റെ 75 -ആം വർഷത്തിൽ, പുതിയ ഇന്ത്യയുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസൃതമായി രാജ്യത്തിന്റെ തലസ്ഥാനം വികസിപ്പിക്കുന്നതിനായി ഞങ്ങൾ മറ്റൊരു ചുവടുവെപ്പ് നടത്തുകയാണ്. ഈ പുതിയ പ്രതിരോധ ഓഫീസ് സമുച്ചയം കൂടുതൽ മുന്നോട്ട് പോകുന്നു ഞങ്ങളുടെ സേനയുടെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദവും കൂടുതൽ ഫലപ്രദവുമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് "എന്നായിരുന്നു ഉദ്ഘാടന വേളയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. "തലസ്ഥാനത്ത് ഒരു ആധുനിക പ്രതിരോധ ഓഫീസ് നിർമ്മിക്കുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണ് ഇതെന്നും മോദികൂട്ടിച്ചേർത്തു. സെൻട്രൽ വിസ്റ്റയുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങളുടെ ഉദാഹരണമാണ് രണ്ട് പ്രതിരോധ കെട്ടിടങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂർബ ഗാന്ധി മാർഗ് പ്രദേശത്തും മറ്റൊന്ന് ആഫ്രിക്ക അവന്യൂവിലുമുള്ള രണ്ട് കെട്ടിട സമുച്ചയങ്ങൾ ഉൾപ്പെടുന്നതാണ പുതിയ പ്രതിരോധ മന്ത്രാലയത്തിന്റെ ഓഫീസ്. പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി 7000 ഓളം ജീവനക്കാരാണ് രണ്ട് ഓഫീസുകളിലുമായി പ്രവർത്തിക്കുക. റെയ്സിന ഹിൽസിലെ ഇപ്പോഴത്തെ ഓഫീസിൽ നിന്ന് ഉടൻ തന്നെ ഇവരെ പുതിയ ഓഫീസുകളിലേക്ക് മാറ്റും. 14 ഓഫീസുകളാണ് 4.52 ലക്ഷം ചതുരശ്ര അടിയിൽ സ്ഥിതി ചെയ്യുന്ന കെജി മാർഗ്ഗ് കോംപ്ലക്സിലേക്ക് മാറ്റുക.

13 ഓഫീസുകൾ 5.08 ലക്ഷം ചതുരശ്ര അടിയുള്ള ആഫ്രിക്ക അവന്യൂവിലുള്ള കെട്ടിടത്തിലേക്കും മാറ്റും. 775 കോടി രൂപ ചെലവിട്ടാണ് കേന്ദ്രസർക്കാർ ഈ രണ്ട് കെട്ടിടങ്ങളും പണി കഴിപ്പിച്ചിട്ടുള്ളത്. രണ്ട് കെട്ടിടങ്ങളിലും 1500 ഓളം കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. 24 മാസത്തിനുള്ളി നിർമാണം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ച പ്രതിരോധ ഓഫീസ് 12 മാസം കൊണ്ട് റെക്കോർഡ് വേഗത്തിലാണ് നിർമാണം പൂർത്തീകരിച്ചിട്ടുള്ളതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

ഉദ്ഘാടന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി, പ്രതിരോധ മന്ത്രി അജയ് ഭട്ട്, എം‌ഒ‌എസ് ഭവന, നഗര കാര്യ കൗശൽ കിഷോർ, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ മനോജ് മുകുന്ദ് നരവാനെ എന്നിവർ പങ്കെടുത്തു , നാവികസേനാ മേധാവി -അഡ്മിറൽ കരംബീർ സിംഗ്, വ്യോമസേന മേധാവി -എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ഭദൗരിയ എന്നിവരും പങ്കെടുത്തിരുന്നു.

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ആസൂത്രിത നീക്കം, മൂന്ന് മലയാള മാധ്യമങ്ങൾക്കെതിരെ സിപിഎംആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ആസൂത്രിത നീക്കം, മൂന്ന് മലയാള മാധ്യമങ്ങൾക്കെതിരെ സിപിഎം

cmsvideo
  സ്വാതന്ത്ര്യദിനത്തില്‍ 100 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി
  English summary
  Prime Minister Narendra Modi inaugurates new Defence Ministry office in Delhi, plans to shift offices
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X