കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ലോക്ക്ഡൗൺ: തെരുവ് കച്ചവടക്കാരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Google Oneindia Malayalam News

ഭോപ്പാല്‍: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തെരുവ് കച്ചവടക്കാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരുവുകച്ചവടക്കാര്‍ക്ക് വേണ്ടിയുളള പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ നിധി ( പിഎം സ്വനിധി) പദ്ധതിയുടെ ഭാഗമായിട്ടുളള മധ്യപ്രദേശിലെ തെരുവുകച്ചവടക്കാരുമായാണ് പ്രധാനമന്ത്രി സംവദിച്ചത്. വെര്‍ച്യല്‍ ആയാണ് പ്രധാനമന്ത്രി തെരുവ് കച്ചവടക്കാരോട് സംസാരിച്ചത്. കൊവിഡ് ലോക്ക്ഡൗണ്‍ തെരുവ് കച്ചവടക്കാരുട ജീവിതത്തെ ബാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

'മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷ്യൻ ഉണ്ടെന്ന് പറഞ്ഞവർ'! ഇടത്തോട്ട് ചായുന്ന ജോസിനെതിരെ രോഷം!'മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷ്യൻ ഉണ്ടെന്ന് പറഞ്ഞവർ'! ഇടത്തോട്ട് ചായുന്ന ജോസിനെതിരെ രോഷം!

കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രധാനമന്ത്രിക്കൊപ്പം തെരുവ് കച്ചവടക്കാരുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പണം ചിലവഴിക്കുന്നതിന് ഡിജിറ്റല്‍ ആയിട്ടുളള മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി തെരുവ് കച്ചവടക്കാരോട് ആഹ്വാനം ചെയ്തു. പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

covid

ശുചിത്വം സൂക്ഷിക്കുന്നതിന് തെരുവ് കച്ചവടക്കാരെ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ അഭിനന്ദിച്ചു. കൊവിഡ് കാരണമുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും വീണ്ടും കച്ചവടം പുനരാരംഭിക്കുന്നതിനും തെരുവ് കച്ചവടക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഎം സ്വനിധി ആംരഭിച്ചത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. തെരുവ് കച്ചവടക്കാരെ ഇത്തരത്തില്‍ ഒരു സംവിധാനത്തിനുളളലാക്കുന്നത് ആദ്യമായിട്ടാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ജൂണ്‍ ഒന്നിനാണ് തെരുവ് കച്ചവടക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പിഎം സ്വനിധിക്ക് തുടക്കമിട്ടത്.

Recommended Video

cmsvideo
Narendra modi disabled youtube dislike option | Oneindia Malayalam

ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായിരിക്കുന്ന തെരുവോര കച്ചവടക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്ന വായ്‌പ്പാ പദ്ധതിയാണ് പ്രധാനമന്ത്രി സ്വനിധി വായ്‌പാ പദ്ധതി. 10000 രൂപ വായ്പ സഹായമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 50 ലക്ഷം തെരുവോര കച്ചവടക്കാരെ സഹായിക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ ഒന്നരലക്ഷം പേർ അപേക്ഷിക്കുകയും അൻപതിനായിരം പേർക്ക് ലോൺ ലഭ്യമാകുകയും ചെയ്തു. ഒരു വർഷമാണ് തിരിച്ചടവിനുള്ള കാലാവധി.

English summary
Prime Minister Narendra Modi interacted with street vendors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X