ട്വിറ്ററിൽ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഒന്നാമത് ആര്?
ട്വിറ്ററിൽ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഒന്നാമത് ആര്?
മൈക്രോ ബ്ലോഗിങ്ങ് വെബ്‌സൈറ്റായ ട്വിറ്ററിൽ ഈ വർഷം ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാമത്തെ സ്ഥാനത്താണ് പ്രധാനമന്ത്രിയുടെ പേര് ഇടം പിടിച്ചിച്ചിരിക്കുന്നത്. ഉപഭോക്തൃ രഹസ്യാന്വേഷണ കമ്പനിയായ ബ്രാൻഡ് വാച്ച് നടത്തിയ വാർഷിക ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പട്ടികയിൽ അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റാണ് ഒന്നാം സ്ഥാനത്ത്. ശ്രദ്ധേയമായ 50 പേരുടെ പട്ടികയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം സ്ഥാനത്ത് എത്തിയത്. അതേസമയം, ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ 35-ാം സ്ഥാനത്താണ് ഉളളത്.

അതേസമയം, സജീവ രാഷ്ട്രീയത്തിൽ നിവനിൽക്കുന്നവരിൽ ഏറ്റവും കൂടുതൽ ഫോളോവെഴ്‌സുള്ള ട്വിറ്റർ പേജിനുടമയാണ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. 2009 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ട്വിറ്റർ ഉപയോഗിച്ച് തുടങ്ങി. തുടർന്ന് 2010 ൽ തന്നെ അദ്ദേഹത്തിന് ഒരു ലക്ഷം പേർ ഫോളോ ചെയ്തിരുന്നു. പിന്നീട് 2014 ഇന്ത്യൻ പ്രധാന മന്ത്രിയായതോടെ മോദിയുടെ ട്വിറ്റർ ഫോളോവർമാരുടെ എണ്ണം അതിവേഗം വർദ്ധിച്ചു.
എന്നാൽ, അമേരിക്കൻ നടന്മാരായ ഡ്വെയ്ൻ ജോൺസൺ, ലിയോനാർഡോ ഡി കാപ്രിയോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മുൻ പ്രഥമ വനിത മിഷേൽ ഒബാമ എന്നിവരെക്കാൾ മുകളിലാണ് ഇതിഹാസ കായിക താരത്തിന്റെ പേര് ഉളളത്.
"കായിക താരത്തിന്റെ അഭിനന്ദനാർഹമായ യഥാർത്ഥ പ്രവൃത്തിയും മികവുറ്റ രീതിയിലുളള അദ്ദേഹത്തിന്റെ സാന്നിധ്യവും ആരാധക ലോകത്തിന് ഇന്നും അദ്ദേഹം നൽകുന്ന പ്രചോദനം ആരാധകർ, പങ്കാളി ബ്രാൻഡുകളുടെ പ്രസക്തമായ കാമ്പെയ്‌നുകൾ എന്നിവയാണ് പട്ടികയിൽ സച്ചിനെ ഉൾപ്പെടുത്തുന്നതിനായി ഘടകമായതെന്ന് ഗവേഷണം ഉദ്ധരിക്കുന്നു.
രാജ്യസഭാ എം പി കൂടിയായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ, 2013 ൽ ദക്ഷിണേഷ്യയുടെ അംബാസഡറായി നിയമിതനായി. ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ആരോഗ്യം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി സംരംഭങ്ങളെ സച്ചിൻ പിന്തുണച്ചിട്ടുണ്ട്.
അതേസമയം, കമ്പനികൾക്ക് അവരുടെ ബ്രാൻഡുകളുടെ ഓൺലൈൻ സാന്നിധ്യം വിശകലനം ചെയ്യുന്നതിനുള്ള വിവരങ്ങളും മാർഗങ്ങളും നൽകാൻ ബ്രാൻഡ് വാച്ച് സോഷ്യൽ മീഡിയ ഡാറ്റ ഉപയോഗിക്കുന്നു.












Click it and Unblock the Notifications