Get Updates
Get notified of breaking news, exclusive insights, and must-see stories!

5 ജിയിൽ കുതിക്കാൻ രാജ്യം; സേവനങ്ങൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

രാജ്യത്ത് 5 ജി സേനങ്ങൾക്ക് തുടക്കമായി. ഡല്‍ഹിയില്‍ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5 സേവനങ്ങൾ രാജ്യത്തിന് സമർപ്പിച്ചു. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് സേവനം ആദ്യം ലഭിക്കുക. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സേവനം രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് തീരുമാനം.

അഹമ്മദാബാദ്, ബംഗളൂരു, ഛണ്ഡീഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നോ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം 5 ജി സേവനം ലഭ്യമാക്കുക. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്- 2022 ന്റെ ആറാമത് പതിപ്പില്‍ നടന്ന ചടങ്ങിൽ റിലയൻസ്- ജിയോ, എയ്ർടെൽ, വോഡഫോൺ-ഐഡിയ മേധാവികൾ ചടങ്ങിൽ പങ്കെടുത്തു.

1

5 ജി സേവനത്തിന്റെ നിരക്ക് ഉൾപ്പടെയുള്ള കാര്യങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗാദാനം.

2

photo courtesy-ANI

2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5 ജി സേവനം ലഭ്യമാവും എന്നാണ് പ്രഖ്യാപനം.ദീപാവലിയോടെ മെട്രോകളില്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കും 2035 ഓടെ ഇന്ത്യയില്‍ 5 ജിയുടെ സാമ്പത്തിക സ്വാധീനം 450 ബില്യന്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4 ജിയേക്കാള്‍ 100 മടങ്ങ് വേഗത നല്‍കാന്‍ 5 ജിക്ക് കഴിയും. അതിനാല്‍, ബഫറിങ് ഇല്ലാതെ വീഡിയോകള്‍ കാണാനും വേഗത്തില്‍ ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്യാനും ഹൈസ്പീഡ് ഇന്റര്‍നെറ്റ് ആളുകളെ സഹായിക്കും.

3

കഴിഞ്ഞ മാസമായിരുന്നു ഇന്ത്യ ചരിത്രത്തിലെ വലിയ സ്‌പെക്ട്രം ലേലം നടന്നത്. ഒരാഴ്ച നീണ്ടുനിന്ന ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നു. മൊത്തം 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രം വിറ്റഴിച്ചു. വിറ്റഴിച്ച മൊത്തം സ്‌പെക്ട്രം രാജ്യത്തെ എല്ലാ സര്‍ക്കിളുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.

4

അതേസമയം 5 ജിയില്‍ നിന്നുള്ള വികിരണം ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന അളവിലും വളരെ താഴെയാണെും റേഡിയേഷന്‍ ആഘാത ആശങ്കകൾ വേണ്ടെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ടെലികോം ഓപ്പറേറ്റര്‍മാരോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 2.5 മുതൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം വ്യവസായത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷ. ഇത് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നും
അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+