കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി ദായകര്‍ക്ക് നേട്ടമാകുന്ന പുതിയ പദ്ധതിക്ക് തുടക്കം; സത്യസന്ധര്‍ക്ക് ആദരം എന്ന് നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: സുതാര്യമായ നികുതി സമ്പ്രദായത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യസന്ധരായ നികുതിദായകര്‍ക്ക് ആദരം എന്ന പേരിലാണ് പുതിയ പദ്ധതി. നികുതിയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയാണ് പുതിയ പ്ലാറ്റ്‌ഫോം കൊണ്ടു ഉദ്ദേശിക്കുന്നത്. കൂടാതെ അമിതമായ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഒഴിവാക്കുകയും ചെയ്യും. ഏതൊരാള്‍ക്കും വേഗത്തില്‍ നികുതി നല്‍കാന്‍ സാധ്യമാകുന്ന വിധത്തിലാണ് പരിഷ്‌കരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

m

നികുതി നടപടിക്രമങ്ങള്‍ സുതാര്യവും വേഗത്തിലുമാക്കുക, റീഫണ്ട് നടപടികള്‍ ത്വരിതപ്പെടുത്തുക, സത്യസന്ധമായി നികുതി അടക്കുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുക എന്നിവയാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യങ്ങള്‍. ഫേസ് ലസ് അസെസ്‌മെന്റ്, ഫേസ് ലസ് അപ്പീല്‍, ടാക്‌സ് പെയേഴ്‌സ് ചാര്‍ട്ടര്‍ എന്നീ മൂന്ന് ഘടകങ്ങളും പുതിയ പ്ലാറ്റ് ഫോമിലുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരമുള്ള വിധത്തില്‍ നികുതി സംവിധാനത്തെ മാറ്റും. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കുറയ്ക്കും.

Recommended Video

cmsvideo
Trust To Open Bank Accounts, Seek Donations For Ayodhya Mosque| Oneindia Malayalam

നികുതി റിട്ടേണുകള്‍ കംപ്യൂട്ടര്‍ അല്‍ഗോരിതം ഉപയോഗിച്ച് പരിശോധിക്കുകയും ആവശ്യമെങ്കില്‍ സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്യുന്നതാണ് ഫേസ് ലസ് അസെസ്‌മെന്റ്. നികുതി സംബന്ധമായ അറിയിപ്പ് ലഭിച്ചാല്‍ ഉദ്യോഗസ്ഥരെ കാണേണ്ട. ആദായ നികുതി വകുപ്പിന്റെ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട സാഹചര്യവുമുണ്ടാകില്ല. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. അതേസമയം, കംപ്യൂട്ടര്‍ ഉപയോഗിച്ച് നികുതി കണക്കാക്കുമ്പോള്‍ കൃത്യത കൈവരില്ലെന്ന ആരോപണവുമുണ്ട്.

ഫേസ് ലസ് അപ്പീല്‍ എന്ന സംവിധാനം സപ്തംബര്‍ 25ന് നിലവില്‍ വരും. ചുരുങ്ങിയ സമയം കൊണ്ടുതന്നെ നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന സംവിധാനമാണിത്. ഉദ്യോഗസ്ഥരുടെ അമിതമായ ഇപടെല്‍ ഒഴിവാകുന്നതോടെ നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രമുഖ വ്യവസായി വിജി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം സംബന്ധിച്ച് സൂചനയും നല്‍കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ സംവിധാനം നടപ്പാക്കുന്നത്.

ധനമന്ത്രി നിര്‍മല സീതാരാമന്‍, അനുരാഗ് താക്കൂര്‍, ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്-ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രതിനിധികള്‍ എന്നിവരും വീഡിയോ വഴിയുള്ള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

അയോധ്യ രാമക്ഷേത്രത്തിന് 60 കോടി കിട്ടി; 100 കിലോ സ്വര്‍ണവും!! വിദേശത്ത് നിന്ന് കോളുകള്‍...അയോധ്യ രാമക്ഷേത്രത്തിന് 60 കോടി കിട്ടി; 100 കിലോ സ്വര്‍ണവും!! വിദേശത്ത് നിന്ന് കോളുകള്‍...

English summary
Prime Minister Narendra Modi launches Transparent Taxation platform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X