മോദി ബ്രസീലിലേക്ക് പറന്നു
ദില്ലി: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ ബ്രിക്സ് രാഷ്ട്രങ്ങളുമായി (ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക) മോദി ചര്‍ച്ച നടത്തും.
പ്രധാനമമന്ത്രിയായി അധികാരമേറ്റതിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ ബഹുമുഖ പരിപാടിയാണിത്. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തുന്നത്.

ലോകബാങ്കിന്റെ കണ്ണാടി എന്നറിയപ്പെടുന്ന ബ്രിക്സ് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള കരാറും ഉച്ചകോടിയില്‍ ഒപ്പിടും. ബ്രിക്സിനു കീഴില്‍ വരുന്ന രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സുസ്ഥിര വികസനത്തിനും സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് ബ്രിക്സ് ബാങ്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം എന്നിവരും മോദിയെ അനുഗമിക്കുന്നുണ്ട്.
ബ്രസീലില്‍ വരെ എത്തിയിട്ടും മോദി വേള്‍ഡ് കപ്പ് ഫൈനല്‍ കാണാതെ മടങ്ങും. വേള്‍ഡ് കപ്പ് കാണാന്‍ മോദിയ്ക്ക് ക്ഷണമുണ്ടായിരുന്നു. ഫൈനല്‍ കാണണമെങ്കില്‍ രണ്ടു ദിവസം മുമ്പേ പ്രധാനമന്ത്രി ബ്രസീലിലെത്തേണ്ടതുണ്ടായിരുന്നു. ഈ തടസ്സമുള്ളതുകൊണ്ടാണ് ലോകകപ്പ് കാണാന്‍ നില്‍ക്കാത്തത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications