കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഹൃദയത്തിൽ, താൻ അദ്ദേഹത്തിന്റെ ഹനുമാനെന്ന് ചിരാഗ് പാസ്വാന്‍, 'ഹൃദയം പിളർന്ന് കാണിക്കാം'

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ ലോക് ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍. ചിരാഗ് പാസ്വാന്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് എന്നുളള ബിജെപി പ്രതികരണത്തിന് പിറകേയാണ് ചിരാഗ് പാസ്വാന്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.

പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് എല്‍ജെപിയുടെ സ്ഥാാനാര്‍ത്ഥികള്‍ വോട്ട് തേടുന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പേര് പ്രചാരണത്തിന് ഉപയോഗിക്കേണ്ട ആവശ്യം തനിക്കില്ല എന്ന് ചിരാഗ് പാസ്വാന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി തന്റെ ഹൃദയത്തിലാണ് ഉളളത്. താന്‍ അദ്ദേഹത്തിന്റെ ഹനുമാന്‍ ആണ്. ആവശ്യമെങ്കില്‍ താന്‍ തന്റെ ഹൃദയം പിളര്‍ന്ന് അത് കാണിക്കാനും തയ്യാറാണെന്നും ചിരാഗ് പാസ്വാന്‍ വ്യക്തമാക്കി.

bjp

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് ചിരാഗ് പാസ്വാന്റെ എല്‍ജെപി തീരുമാനിച്ചിരിക്കുന്നത്. ജെഡിയുവിനേയും മുഖ്യമന്ത്രി നിതീഷ് കുമാറിനേയും രൂക്ഷമായി കടന്നാക്രമിക്കുന്ന ചിരാഗ് പാസ്വാന്‍ പക്ഷേ ബിജെപിയുടെ ഉന്നത നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കാര്യമായി പുകഴ്ത്തുന്നുണ്ട്. എല്‍ജെപി ടിക്കറ്റില്‍ മത്സരിക്കു്‌നന 9 സംസ്ഥാന നേതാക്കളെ ബിജെപി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

തന്റെ പാര്‍ട്ടി ബിജെപിയുമായി ബന്ധത്തിലാണെന്നും അതേസമയം നിതീഷ് കുമാറിന്റെ തോല്‍വി തങ്ങള്‍ ഉറപ്പാക്കുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. അച്ഛന്‍ രാം വിലാസ് പാസ്വാന്റെ അന്തിമ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒക്ടോബര്‍ 21ഓടെ താന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും ചിരാഗ് വ്യക്തമാക്കി. നിതീഷിനെതിരെ തിരിയുന്നത് സംബന്ധിച്ച് താന്‍ അമിത് ഷായോട് സംസാരിച്ചിരുന്നു. അദ്ദേഹം എതിര്‍ത്തില്ലെന്നും മൗനം പാലിക്കുക ആയിരുന്നുവെന്നും ചിരാഗ് പറഞ്ഞു.

നിതീഷ് കുമാറിനെ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും തങ്ങളും ബിജെപിയും ചേര്‍ന്ന് ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും എന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. ബിജെപി തങ്ങള്‍ക്കൊപ്പം ആണെന്നും ചില ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ നിതീഷിന്റെ സമ്മര്‍ദ്ദം മൂലം ആണെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. അതേസമയം എല്‍ജെപിയുമായി ബന്ധമുണ്ടെന്ന ചിരാഗിന്റെ വാദം തള്ളി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്ത് എത്തി.

English summary
Prime Minister Narendra Modi lives in my heart, Says Lok Janshakti Party Chief Chirag Paswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X