കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപിയുടെ വനിതാ എംപിമാരെ കാണും, കൂടിക്കാഴ്ച ഔദ്യോഗിക വസതിയില്‍!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ വനിതാ എംപിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരിക്കും കൂടിക്കാഴ്ചയെന്നും വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി ആസൂത്രണം ചെയ്ത യോഗങ്ങളുടെ പരമ്പരയുടെ ഭാഗമായി പാര്‍ട്ടി എംപിമാരുമായുള്ള പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ ആശയവിനിമയമാണിത്.

<br> രാഹുൽ ഗാന്ധിയുടെ പിൻഗാമി കേരളത്തിന്റെ ചുമതലയുള്ള നേതാവ് ? തീരുമാനം ഉടനെന്ന് സൂചന
രാഹുൽ ഗാന്ധിയുടെ പിൻഗാമി കേരളത്തിന്റെ ചുമതലയുള്ള നേതാവ് ? തീരുമാനം ഉടനെന്ന് സൂചന

ബിജെപി എംപിമാരുമായി പ്രധാനമന്ത്രി ഏഴ് കൂടിക്കാഴ്ചകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എംപിമാരെ ഏഴ് ഗ്രൂപ്പുകളായി തിരിച്ച് ഒബിസി, എസ്സി, എസ്ടി വിഭാഗങ്ങളില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളെയും ഒരിക്കല്‍ മന്ത്രിമാരായിരുന്നവരെയും മോദി ഇതിനകം സന്ദര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാന്‍ ഇരുസഭകളില്‍ നിന്നുമുള്ള ബിജെപി എംപിമാര്‍ക്ക് അവസരം ലഭിക്കുന്നതിനാണ് ഈ മീറ്റിംഗുകള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്, അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനും പാര്‍ലമെന്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇതുവഴി സാധിക്കും. മോദി നേരിട്ട് ആശയവിനിമയം നടത്തിയെന്നും ഇത് അനൗപചാരിക കൂടിക്കാഴ്ചയാണെന്നും ഈ മീറ്റിംഗുകളിലൊന്നില്‍ പങ്കെടുത്ത ഒരു എംപി പ്രതികരിച്ചു.

modi-oneindia-15

ബിജെപി പ്രസിഡന്റ് കൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹാദ് ജോഷിയും അടക്കമുള്ള മറ്റ് കേന്ദ്രമന്ത്രിമാരും ഈ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല. പതിനാറാം ലോക്സഭയില്‍ പാര്‍ലമെന്റിന്റെ എല്ലാ സെഷനുകളിലും പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരെ സന്ദര്‍ശിക്കുകയും സര്‍ക്കാരിന്റെ അജണ്ടയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.


നേരത്തെ എല്ലാ ബി.ജെ.പി എം.പിമാരും ഗാന്ധി ജയന്തിയായ ഒക്ടോബര്‍ 2 മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനമായ ഒക്ടോബര്‍ 31 വരെ തങ്ങള്‍ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലത്തില്‍ പദയാത്ര നടത്തണമെന്ന് മോദി നിര്‍ദ്ദേശിച്ചിരുന്നു. ഈ പദയാത്ര ഗാന്ധി സമാധി ദിനമായ ജനുവരി 30 വരെ തുടരാവുന്നതാണെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇതൊരിക്കലും രാഷ്ട്രീയപരമായ കാര്യമില്ലെന്നും ജനപ്രതിനിധികള്‍ ജനങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദുര്‍ബ്ബലമായ പ്രദേശങ്ങളില്‍ രാജ്യസഭാ അംഗങ്ങള്‍ സന്ദര്‍ശിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു.

English summary
Prime Minister narendra Modi meets Woman MP's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X