കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം; എല്ലാവരും യോഗ ശീലമാക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

Google Oneindia Malayalam News

റാഞ്ചി: യോഗയെ എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നാൽപ്പതിനായിരത്തോളം ആളുകളാണ് ഇവിടെ യോഗാ ദിനാചരണത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്.

എംബി രാജേഷെന്ന വൻമരത്തെ കടപുഴക്കിയെറിഞ്ഞു, ആ പഴയ ശപഥം പൂർത്തിയാക്കാൻ വികെ ശ്രീകണ്ഠൻ എംപി!എംബി രാജേഷെന്ന വൻമരത്തെ കടപുഴക്കിയെറിഞ്ഞു, ആ പഴയ ശപഥം പൂർത്തിയാക്കാൻ വികെ ശ്രീകണ്ഠൻ എംപി!

ജാതിക്കും മതത്തിനും അതീതമാണ് യോഗ, മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗാ ദിനം ആചരിക്കുന്ന എല്ലാവർക്കും ആശംസകൾ അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഹൃദയത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ചെറുപ്പക്കാർക്കിടയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുന്നതായും യോഗ അതിനൊരു പരിഹാരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

yoga

നഗരത്തിൽ നിന്നും ഗ്രാമങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് താൻ. മതത്തിനും വിശ്വാസങ്ങൾക്കും അതീതമാണ് യോഗ. യോഗയെ കൂടുതൽ ജനകീയമാക്കുമെന്നും ഇതിനായുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണക്കാരുടെയും ആദിവാസികളുടെയും വീടുകളിലേക്ക് യോഗ എത്തിക്കും. അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇത് മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി അമിത് ഷാ ഹരിയാനയിലെ റോത്തക്കിൽ നടന്ന യോഗാദിനാചരണത്തിൽ പങ്കെടുത്തു. ബിജെപിയപുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 2014 ഡിസംബർ 11നാണ് ഐക്യരാഷ്ട്ര സഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പങ്കെടുത്ത റാഞ്ചിയിലെ ചടങ്ങിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.

English summary
Prime Minister Narendra Modi message on international yoga day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X