കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ ഞെട്ടിച്ച് മുലായത്തിന്റെ ബോംബ്!! മോദി ഇനിയും പ്രധാനമന്ത്രിയാകണം...

Google Oneindia Malayalam News

Recommended Video

cmsvideo
മോദി ഇനിയും പ്രധാനമന്ത്രിയാകണം | Oneindia Malayalam

ദില്ലി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിനമാണ് ബുധനാഴ്ച. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തെ അവസാന സഭാ യോഗം. ഇനി രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് തിരിയുകയാണ്. സഭയില്‍ എല്ലാ പ്രമുഖരായ നേതാക്കളും തങ്ങളുടെ അവസാന പ്രസംഗം നടത്തി.

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി കോണ്‍ഗ്രസ് യോഗത്തില്‍ നടത്തിയ പ്രസംഗം വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരിക്കെയാണ് മുലായം സഭയില്‍ മോദിയെ പ്രശംസിച്ചത്. സോണിയാ ഗാന്ധി അടുത്തിരിക്കുമ്പോഴായിരുന്നു മുലായത്തിന്റെ പ്രശംസ. മോദി ഇനിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണം എന്നാണ് മുലായം പറഞ്ഞത്. മുലായത്തിന്റെ വാക്കുകള്‍ പ്രതിപക്ഷ നേതാക്കളെ അസ്വസ്ഥരാക്കി. പലരും അപ്പോള്‍ തന്നെ പ്രതിഷേധം അറിയിച്ചു....

മോദി ഇനിയും പ്രധാനമന്ത്രിയാകണം

മോദി ഇനിയും പ്രധാനമന്ത്രിയാകണം

നരേന്ദ്ര മോദി ഇനിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണം എന്നാണ് മുലായം സിങ് പ്രസംഗിച്ചത്. സോണിയാ ഗാന്ധി വലതുവശത്ത് ഇരിക്കുമ്പോഴായിരുന്നു മുലായത്തിന്റെ വിവാദമായ വാക്കുകള്‍. താന്‍ ആവശ്യങ്ങളുമായി സമീപിച്ചപ്പോഴെല്ലാം ഉടന്‍ മോദി പരിഹാരം കണ്ടിട്ടുണ്ടെന്നും മുലായം എടുത്തുപറഞ്ഞു.

സോണിയാ ഗാന്ധിയുടെ പ്രതികരണം

സോണിയാ ഗാന്ധിയുടെ പ്രതികരണം

എന്നാല്‍ പ്രതിപക്ഷ നേതാക്കള്‍ പല രീതിയിലാണ് പ്രസംഗത്തോട് പ്രതികരിച്ചത്. സോണിയാ ഗാന്ധി ഈ നേരം ചിരിക്കുകയായിരുന്നു. പലരും പരസ്പരം നോക്കുകയും പ്രതിഷേധ രൂപത്തില്‍ ആംഗ്യം കാണിക്കുകയും ചെയ്തു. രാഷ്ട്രീയ ഇന്ത്യയില്‍ നിന്ന് ബിജെപിയെ ഇല്ലാതാക്കണമെന്നാണ് അല്‍പ്പ നേരം മുമ്പ് സോണിയാ പ്രസംഗിച്ചത്.

പുറത്ത് പ്രതിഷേധം

പുറത്ത് പ്രതിഷേധം

സഭാ സമ്മേളനത്തിന്റെ അവസാന ദിനമായ ബുധനാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുലായത്തിന്റെ സമാജ് വാദി പാര്‍ട്ടിയും പ്രതിഷേധത്തില്‍ ഭാഗമായി. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക മുഖം ഇപ്പോള്‍ മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവാണ്.

 വിയോജിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

വിയോജിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

അതേസമയം, മുലായത്തിന്റെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നു. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന മുലായത്തിന്റെ വാക്കുകളോട് വിയോജിക്കുന്നുവെന്ന് അദ്ദേഹം വ്യക്താക്കി. അതേസമയം, മുലായത്തിന് നന്ദി പറഞ്ഞാണ് നരേന്ദ്ര മോദി പ്രസംഗം അവസാനിപ്പിച്ചത്.

ബിഹാറില്‍ കോണ്‍ഗ്രസിന് മൂന്നാം നഷ്ടം; ഒന്ന് ലാഭം... രണ്ടെണ്ണം കൊത്തിയത് ജെഡിയു, ഒന്ന് എല്‍ജെപിബിഹാറില്‍ കോണ്‍ഗ്രസിന് മൂന്നാം നഷ്ടം; ഒന്ന് ലാഭം... രണ്ടെണ്ണം കൊത്തിയത് ജെഡിയു, ഒന്ന് എല്‍ജെപി

പാകിസ്താന്‍കാരെ ഞെട്ടിച്ച് സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍; കിരീടവകാശിയുടെ സുഖസാമഗ്രികള്‍പാകിസ്താന്‍കാരെ ഞെട്ടിച്ച് സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍; കിരീടവകാശിയുടെ സുഖസാമഗ്രികള്‍

English summary
Mulayam Singh Yadav backs Narendra Modi as prime minister, stuns Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X