കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേളയില്‍ മോദിയുടെ സന്ദര്‍ശനം... ഗംഗയില്‍ സ്‌നാനം, ആരതി പൂജ, പ്രധാനമന്ത്രി ഭക്തിമാര്‍ഗത്തില്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
കുംഭമേളയില്‍ മോദിയുടെ സന്ദര്‍ശനം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നടക്കുന്ന കുംഭമേളയില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിദ്ധമായ സംഘത്തില്‍ അദ്ദേഹം പ്രാര്‍ത്ഥന നടത്തി. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ കേന്ദ്രമാണിത്. കറുത്ത നിറത്തിലുള്ള നീളന്‍ വസ്ത്രമണിഞ്ഞാണ് അദ്ദേഹം നദിയില്‍ സ്‌നാനത്തിനായി ഇറങ്ങിയത്. കുംഭമേളയിലേക്ക് പ്രധാനമന്ത്രി എത്തിയത് കാവി നിറത്തിലുള്ള കുര്‍ത്തയും ഷാളും അണിഞ്ഞായിരുന്നു. ത്രിവേണി സംഗമത്തില്‍ അദ്ദേഹം ആരതി പൂജകളും നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പമുണ്ടായിരുന്നു. കുംഭമേളയില്‍ സ്‌നാനം ചെയ്യാനുള്ള ഭാഗ്യമുണ്ടായി 130 കോടി ഇന്ത്യക്കാര്‍ക്കായി നന്നായി പ്രാര്‍ത്ഥിച്ചെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

1

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുന്ന സമയത്തുള്ള രാഷ്ട്രീയ നേതാക്കള്‍ ഓരോന്നായി കുംഭമേള സന്ദര്‍ശിക്കുന്നുണ്ട്. ഹിന്ദുവോട്ടു ബാങ്കിനെ സ്വാധീനിക്കാന്‍ ശേഷിയുള്ളതാണ് കുംഭമേള. സ്വച്ഛ് കുംഭ് സ്വച്ഛ് അഭര്‍ ചടങ്ങിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഇതില്‍ സഫായ് കര്‍മചാരികള്‍ക്കും, മറ്റ് കര്‍മനിരതര്‍ക്കും, പോലീസ് ഉദ്യോഗസ്ഥര്‍ക്കും നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നുണ്ട്. നേരത്തെ ഫെബ്രുവരി 14ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുംഭമേളയില്‍ സ്‌നാനം ചെയ്തിരുന്നു. ത്രിവേണി സംഗമത്തില്‍ അദ്ദേഹവും പൂജകള്‍ നടത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ കുംഭമേള സന്ദര്‍ശനവും രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടാണെന്ന് സൂചനയുണ്ട്. സ്മൃതി ഇറാനി, യോഗി ആദിത്യനാഥ്, അഖിലേഷ് യാദവ് എന്നിവര്‍ നേരത്തെ കുംഭമേളയിലെത്തുകയും, ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. കുംഭമേളയില്‍ സ്‌നാനം ചെയ്താല്‍ പാപങ്ങള്‍ക്ക് പരിഹാരമാവുമെന്ന് ഹിന്ദുക്കള്‍ക്കിടയില്‍ വിശ്വാസമുണ്ട്. ജനുവരി 15ന് ആരംഭിക്കുന്ന കുംഭമേള മാര്‍ച്ച് നാലിനാണ് അവസാനിക്കുക. മഹാശിവരാത്രി ദിനമാണ് ഇത്.

മന്‍മോഹന്‍ സിംഗ് 2 സീറ്റില്‍ മത്സരിച്ചേക്കും.... ഗുര്‍ദാസ്പൂര്‍ വിട്ട് കൊടുത്ത് സിറ്റിംഗ് എംപി!!മന്‍മോഹന്‍ സിംഗ് 2 സീറ്റില്‍ മത്സരിച്ചേക്കും.... ഗുര്‍ദാസ്പൂര്‍ വിട്ട് കൊടുത്ത് സിറ്റിംഗ് എംപി!!

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ സ്വാന്ത്വനവുമായി സുരേഷ് ഗോപി... സിപിഎമ്മിന് വിമര്‍ശനം!!പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ സ്വാന്ത്വനവുമായി സുരേഷ് ഗോപി... സിപിഎമ്മിന് വിമര്‍ശനം!!

English summary
prime minister narendra modi offers prayers by ganga at kumbh mela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X