Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിഷയത്തിൽ പ്രതികരിച്ച് മോദി; ആചാരവുമായി ബന്ധപ്പെട്ടത്,ഇന്ദു മൽഹോത്രയുടെ കുറിപ്പ് ചർച്ചയാകണം!

ദില്ലി: ശബരിമല വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എഎൻഐ നടത്തിയ അഭിമുഖത്തിലാണ് മോദി ശബരിമല വിഷയത്തിൽ ആദ്യമായി പ്രതികരിച്ചത്. ബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും നീതികിട്ടണം. ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരങ്ങളുണ്ട്. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുണ്ടെന്ന് മോദി വ്യക്തമാക്കി.

ശബരിമല വിഷയത്തിലുള്ള സുപ്രീംകോടതി വിധിയിലെ വനിതാ ജഡ്ജി ഇന്ദു മൽഹോത്രയുടെ വിയോജന കുറിപ്പ് ശ്രദ്ധയോടെ വായിക്കുകയും ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി എഎൻഐ എഡിറ്റർ സ്മിത പ്രകാശുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി. എഎൻഐ നടത്തിയ 95 മിനുട്ടുള്ള അഭിമുഖത്തിലാമ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്ത്മാക്കിയിരിക്കുന്ന്ത്.

Narendra Modi

അതേസമയം നോട്ട് നിരോധനവുമായ മുന്നറിയിപ്പ് ജനങ്ങൾക്ക് നേരത്തെ നൽകിയിരുന്നെന്നും മോദി അഭിമുഖത്തിൽ വ്യക്തമാക്കി. കള്ളപ്പണം കൈയ്യിലുണ്ടെങ്കിൽ നിക്ഷേപിക്കുക. പിഴയടക്കുക തുടങ്ങിയ കാര്യങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെന്ന് മോദി കൂട്ടി ചേർത്തു. ഹിന്ദി ഹൃദയ ഭൂമിയിൽ ഭരണ വിരുദ്ധ വികാരം നിഴലിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

2019ലും ബിജെപി തന്നെ അധികാരത്തിലേറും. വീഴ്ചകൾ പര്റിയിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തലാഖ് ഓർഡിനൻസ് സുപ്രീം കോടതി വിധിക്കുശേഷമാണ് കൊണ്ടുവന്നത്. വിഷയത്തിൽ ഭരണഘടനയ്ക്കു കീഴിൽനിന്ന് പരിഹാരം കണ്ടെത്തുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലും പറഞ്ഞിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+