കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ സേനയെ ഒര്‍ത്ത്‌ അഭിമാനം;പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച്‌ മോദി

Google Oneindia Malayalam News

ചെന്നൈ: 2019ല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീര ജവാന്‍മാരെ അനുസ്‌മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സുരക്ഷാ സേനയെ ഓര്‍ത്ത്‌ അഭിമാനം കൊള്ളുന്നതായി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ സായുധസേന നമ്മുടെ ജന്മഭൂമിയെ സംരക്ഷിക്കാന്‍ എല്ലാവിധത്തിലും പ്രപ്‌തരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ പറഞ്ഞു.pulwama
ഇന്നത്തെ ദിവസം ഒരു ഇന്ത്യക്കാരനും മറക്കാന്‍ സാധിക്കില്ല. പുല്‍വാമ ആക്രണണത്തില്‍ കൊല്ലപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും നമ്മള്‍ ആദാരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ധീരത വളര്‍ന്നു വരുന്ന തലമുറക്ക്‌ പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2019 ഫെബ്രുവരി 14നാണ്‌ രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രണം നടന്നത്‌. ഭീകാരാക്രമണത്തില്‍ 40 സിആര്‍പിഎപ്‌ ജവാന്‍മാരാണ്‌ കൊല്ലപ്പെട്ടത്‌.

narendra modi

ഉച്ചകഴിഞ്ഞ്‌ മൂന്നേകാലോടെ അവധി കഴിഞ്ഞ്‌ മടങ്ങുന്നവര്‍ക്ക്‌ അടക്കം 2547 സിആര്‍പിഎഫ്‌ ജവാന്‍മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍നിന്ന്‌ ശ്രീനഗറിലേക്ക്‌ പോകുമ്പോള്‍ ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്‌ക്കു സമീപത്തായിരുന്നു ആക്രമണം. ജെയ്‌ഷെ മുഹമ്മദ്‌ ഭീകരനായ ആദില്‍ അഹമ്മദ്‌ ദര്‍എന്ന ചാവേറാണ്‌ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച വാഹനം ജവന്‍മാര്‍ സഞ്ചരിച്ച ഒരു ബസിലേക്ക്‌ ഇടിച്ചുകയറ്റിയത്‌. ഇതിന്‌ തിരിച്ചടിയായി ഫെബ്രുവരി 26ന്‌ പാക്കിസ്ഥാനിലെ ബാലക്കോട്ടിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി.

English summary
prime minister narendra modi pays tributes to pulwama martyrs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X