Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ധ്യതയെ പ്രതിരോധിക്കുന്ന തുവര; നേരത്തേ പാകമാകുന്ന സോയാബീൻ: 35 വിള ഇനങ്ങൾ സമര്‍പ്പിച്ച് മോദി

ദില്ലി: പ്രത്യേക സവിശേഷതകളുള്ള വിള ഇനങ്ങൾ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ വ്യതിയാനത്തിന്റെയും പോഷകാഹാരക്കുറവിന്റെയും ഇരട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) വികസിപ്പിച്ചെടുത്ത പ്രത്യേക സവിശേഷതകളുള്ള 35 വിള ഇനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചവയില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും സംസ്ഥാന, കേന്ദ്ര കാർഷിക സർവകലാശാലകളും കൃഷി വിജ്ഞാന കേന്ദ്രങ്ങളും സംഘടിപ്പിക്കുന്ന പരിപാടിയിൽ, വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മോദി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് ടോളറൻസ് റായ്പൂരിൽ പുതുതായി നിർമ്മിച്ച കാമ്പസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.

കാർഷിക സർവകലാശാലകൾക്കുള്ള ഗ്രീൻ കാമ്പസ് അവാർഡും പ്രധാനമന്ത്രി വിതരണം ചെയ്തു, കൂടാതെ നൂതന കൃഷി രീതികൾ അവലംബിക്കുന്ന കർഷകരുമായും സംബന്ധിച്ച പരിപാടിയില്‍ കേന്ദ്ര കൃഷിമന്ത്രിയും ഛത്തീസ് ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും പങ്കെടുത്തു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലാണ് (ഐസിഎആർ) കാലാവസ്ഥാ വ്യതിയാനത്തിന്റെയും പോഷകാഹാരക്കുറവിന്റെയും ഇരട്ട വെല്ലുവിളികളെ നേരിടാൻ പ്രത്യേക സവിശേഷതകളുള്ള വിള ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്. 2021-ൽ കാലാവസ്ഥാ പ്രതിരോധവും ഉയർന്ന പോഷകഗുണങ്ങളുമുള്ള അത്തരം മുപ്പത്തിയഞ്ച് വിള ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

narendra-modi7

രാജ്യത്തെ 86 ശതമാനം കർഷകരും ചെറുകിട കർഷകരാണ്, ഈ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നായിരുന്നു ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അഭിപ്രായപ്പെട്ടത്. കർഷകർ മറ്റുള്ളവരുടെ അനുകമ്പയെ ആശ്രയിക്കേണ്ടതില്ല, മറിച്ച് സ്വന്തം ശക്തിയിൽ ഉയരണമെന്നാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നത്. ഇതിനായി, പിഎം-കിസാൻ പോലുള്ള നിരവധി പദ്ധതികളും കിസാൻ റെയിലുകളിലൂടെയുള്ള ഗതാഗത സൗകര്യങ്ങളും കര്‍ഷകരുടെ മുന്നേറ്റത്തിനായി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിൽ വരൾച്ചയെ ചെറുക്കുന്ന തരത്തിലുള്ള കടല, കരിയൽ , വന്ധ്യത തുടങ്ങിയവ പ്രതിരോധിക്കാൻ കഴിവുള്ള തുവര, നേരത്തേ പാകമാകുന്ന സോയാബീൻ മുതലായ രോഗ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉൾപ്പെടുന്നു. അരി, ഗോതമ്പ്, തിന ,ചോളം, കടല, സ്പെയിനിൽ ധാരാളമായി കാണുന്ന ഒരു കടല വർഗ്ഗമായാ ക്വിനോവ, കുതിരക്ക്‌ കൊടുക്കുന്ന ഗോതമ്പ്‌, ചതുര പയർ , ഫാബ ബീൻ എന്ന ഒരു തരം വൻപയർ എന്നിവയുടെ ജൈവ ഫോർട്ടിഫൈഡ് ഇനങ്ങളും ഉൾപ്പെടും. ഈ പ്രത്യേക സവിശേഷതകളുടെ വിള ഇനങ്ങളിൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചില വിളകളിൽ കാണപ്പെടുന്ന പോഷകാഹാര വിരുദ്ധ ഘടകങ്ങളെ അഭിസംബോധന ചെയ്യുന്നവയും ഉൾപ്പെടുന്നു.

ബയോട്ടിക് സമ്മർദ്ദങ്ങളിൽ അടിസ്ഥാനപരവും തന്ത്രപരവുമായ ഗവേഷണങ്ങൾ ഏറ്റെടുക്കാനും മാനവ വിഭവശേഷി വികസിപ്പിക്കാനും നയപരമായ പിന്തുണ നൽകാനുമാണ് റായ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് മാനേജ്മെന്റ് സ്ഥാപിച്ചതും സ്ഥാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്താമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് 2020-21 അക്കാദമിക് സെഷൻ മുതൽ പിജി കോഴ്സുകൾ ആരംഭിക്കുകയും ചെയ്തിരുന്നു.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സംസ്ഥാന, കേന്ദ്ര കാർഷിക സർവകലാശാലകൾ അവരുടെ ക്യാമ്പസുകളെ കൂടുതൽ ഹരിതവും വൃത്തിയുള്ളതുമാക്കി മാറ്റുന്ന രീതികൾ വികസിപ്പിക്കുന്നതിനോ സ്വീകരിക്കുന്നതിനോ പ്രചോദിപ്പിക്കുന്നതിനാണ് ഗ്രീൻ കാമ്പസ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുള്ളത് . കൂടാതെ 'സ്വച്ഛ് ഭാരത് മിഷൻ', 'വേസ്റ്റ് ടു വെൽത്ത് മിഷൻ' , ദേശീയ വിദ്യാഭ്യാസ നയം -2020 പ്രകാരമുള്ള കമ്മ്യൂണിറ്റി കണക്റ്റ് എന്നിവയിൽ പങ്കാളികളാകാൻ വിദ്യാർത്ഥികളെ ഈ അവാര്‍ഡ് പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷ തങ്ങള്‍ക്കുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+