കര്‍ഷകര്‍ക്ക് 19000 കോടി വിതരണം ചെയ്ത് നരേന്ദ്ര മോദി; 9.5 കോടി കുടുംബങ്ങള്‍ക്ക് ആനുകൂല്യം
ദില്ലി: കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായത്തിന്റെ എട്ടാം ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 19000 കോടി രൂപയാണ് പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പരിപാടി. 9.5 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതിയാണ് പിഎം കിസാന്‍. ഇന്ന് എട്ടാം ഗഡു കൈമാറിയ ശേഷം പ്രധാനമന്ത്രി ചില കര്‍ഷക പ്രതിനിധികളുമായി സംവദിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

2019ലാണ് കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിന്റെ ഫലം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോെടയായിരുന്നു തീരുമാനം. വര്‍ഷത്തില്‍ ഒരു കര്‍ഷക കുടുംബത്തിന് 6000 രൂപ നല്‍കുന്നതാണ് പദ്ധതി. 2000 രൂപ വീതമാണ് മൂന്ന് തവണയായി നല്‍കുക. ധനികരായ കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കില്ല. ഇതുവരെ 1.15 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ചെലഴിച്ചത്.
അതേസമയം, അടുത്തിടെ നടപ്പാക്കിയ മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷര്‍ ഇപ്പോഴും തെരുവിലാണ്. ഹരിയാനയിലെയും യുപിയിലെയും ദില്ലി അതിര്‍ത്തികളില്‍ കഴിഞ്ഞ വര്‍ഷമാണ് സമരം തുടങ്ങിയത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സമരത്തില്‍ പ്രധാനമായും പങ്കെടുക്കുന്നത്. സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ












Click it and Unblock the Notifications