കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്കർ സമാനതകളില്ലാത്ത നേതാവെന്ന് മോദി: അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമെന്ന് രാഷ്ട്രപതി

Google Oneindia Malayalam News

ദില്ലി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും. പരീക്കറുടെ വിയോഗം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു. മികച്ച പ്രതിച്ഛായ സൂക്ഷിച്ച, ജനങ്ങളെ മികച്ച രീതിയിൽ സേവിച്ച പരീക്കറെ ഇന്ത്യയ്ക്കും ഗോവക്കും മറക്കാനാവില്ലെന്ന് രാഷ്ട്രപതി ട്വീറ്റിൽ കുറിച്ചു. ഗോവയുടെ പ്രിയ പുത്രന്മാരിൽ ഒരാളാണ് പരീക്കറെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുള്ളവരുടെ ആദരവ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും രാഹുൽ കൂട്ടിച്ചേർക്കുന്നു.

<strong>ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു, അന്ത്യം 63ാം വയസ്സില്‍, അനുശോചനവുമായി രാഷ്ട്രപതി</strong>ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു, അന്ത്യം 63ാം വയസ്സില്‍, അനുശോചനവുമായി രാഷ്ട്രപതി

പരീക്കർ സമാനതകളില്ലാത്ത നേതാവാണ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചത്. രാജ്യത്തിനായി അദ്ദേഹം ചെയ്ത സേവനങ്ങൾ തലമുറകളോളം ഓർക്കപ്പെടുമെന്നും അദ്ദേഹം യഥാർത്ഥ രാജ്യസ്നേഹിയാണെന്നും എല്ലാവരാലും സ്നേഹിക്കപ്പെടുന്ന വ്യക്തിത്വമാണെന്നും മോദി ഓർമിച്ചു. അദ്ദേഹം ആധുനിക ഗോവയുടെ ശിൽപ്പി ആണെന്നും പ്രതിരോധമന്ത്രിയായിരിക്കെ രാജ്യസുരക്ഷയ്ക്കായി സുപ്രധാനമായ തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്നും മോദി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ജനോപകാരപ്രദമായ പ്രവർത്തനങ്ങളാണ് ഗോവയെ ഉയരങ്ങളിലേക്കും ഉയർച്ചയിലേക്കും എത്തിച്ചതെന്നും മോദി ഓർക്കുന്നു. മനോഹർ പരീക്കറിന്റെ ഫോട്ടോയും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

manohar-parrikar-2

സത്യസന്ധതയുടേയും ധാർമികതയുടേയും ലാളിത്യത്തിന്റെയും പ്രതീകരമായിരുന്നു പരീക്കറെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അനുസ്മരിച്ചു. ഇന്ത്യൻ സൈന്യത്തെ ആധുനിക വൽക്കരിക്കുന്നതിൽ പരീക്കർ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹത്തിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാനായെന്നും പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അനുസ്മരിച്ചു.

മനോഹർ പരീക്കറിന്റെ നിര്യാണത്തോടെ ബിജെപി തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എൻഡിഎ സർക്കാരിൽ 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ പ്രതിരോധ മന്ത്രിയായിരുന്നു മനോഹർ പരീക്കർ. നിര്യാണത്തോടെ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം നടത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Prime Minister Narendra Modi remembers Manohar Parrikar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X