കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേം ഭീ ചൗക്കീദാര്‍' ക്യാംപെയിന്‍ തികഞ്ഞ കാപട്യം; കാരണങ്ങള്‍ ഇവയാണ്

  • By Desk
Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചത് അതിസാഹസമാണ്. കാരണം റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള പുതിയ വസ്തുതകള്‍ സുപ്രീംകോടതി പരിശോധിക്കുന്ന അതേ സമയത്താണ് അദ്ദേഹത്തിന്റെ പാര്‍ട്ടി മേം ഭീ ചൗക്കീദാര്‍ ക്യാംപെയിനുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനുപുറമെ, നിരവധി അഴിമതി ആരോപണങ്ങളും അദ്ദേഹത്തിനെതിരെയുണ്ട്.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: ബിജെപിക്ക് തലവേദനയാവുന്ന പരിഷ്കാരങ്ങള്‍, നോട്ട് നിരോധനവും ജിഎസ്ടിയും!! </strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: ബിജെപിക്ക് തലവേദനയാവുന്ന പരിഷ്കാരങ്ങള്‍, നോട്ട് നിരോധനവും ജിഎസ്ടിയും!!

വലിയ വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് രഘുറാം രാജന്‍ നല്‍കിയ പട്ടിക, 2 ജി അപ്പീല്‍, നീരവ് മോദിയെ സഹായിച്ചുവെന്ന ആരോപണം, തുടങ്ങിയവയൊന്നും ഇതുവരെ ചൗക്കീദാര്‍ ക്യാംപെയിന്‍ നടത്തുന്നവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മോദിയെ രാജ്യത്തിന്റെ കാവല്‍ക്കാരനായി ചിത്രീകരിച്ച് പ്രതിച്ഛായയ്ക്ക് മോഡി കൂട്ടാനാണ് അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവര്‍ ശ്രമിക്കുന്നത്. എന്നാല്‍ പണക്കാര്‍ക്ക് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും നല്‍കിയ സഹായത്തിന്റെ കണക്കെടുത്താല്‍ പ്രധാനമന്ത്രിയുടെ അഴിമതി മുഖമാണ് വ്യക്തമാകുക.

റിസർവ്വ് ബാങ്ക്

റിസർവ്വ് ബാങ്ക്

മോദി വികാരത്തെ ഒരു നിമിഷത്തേക്ക് അവഗണിക്കാന്‍ തയ്യാറാണെങ്കില്‍ ഈ വസ്തുതകള്‍ നിങ്ങളെയൊരു പുനര്‍വിചിന്തനത്തിന്ന് സഹായിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്കുകളില്‍ നിന്നും വന്‍തോതില്‍ വായ്പയെടുത്ത് തിരിച്ചടക്കാത്ത പണക്കാരുടെ ലിസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ കാലാവധി അവസാനിക്കാന്‍ 8 മാസം ബാക്കി നില്‍ക്കെയായിരുന്നു ഇത്. ഈ കേസുകള്‍ അന്വേഷിക്കാന്‍ വിവിധ ഏജന്‍സികളെ നിയോഗിക്കണമെന്നും അവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും എന്നാല്‍ മാത്രമേ ഇത് മറ്റുള്ളവര്‍ക്കും ഒരു താക്കീതാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വെറും തെറ്റിദ്ധാരണ

വെറും തെറ്റിദ്ധാരണ

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഈ അഴിമതിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുമെന്നും അഴിമതിയുടെ കണക്കുകള്‍ പരിശോധിക്കുമെന്നും നിങ്ങള്‍ വിചാരിക്കും. പക്ഷേ, അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ആക്ടീവിസ്റ്റായ സൗരവ് ദാസിന് വിവരാവകാശ രേഖ പ്രകാരം ലഭിച്ച മറുപടി ഇത് സാധൂകരിക്കുന്നു. രഘുറാം രാജന്‍ നല്‍കിയ പട്ടിക പ്രധാനമന്ത്രി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിലേക്ക് അയക്കുകയോ അന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും യാതൊരു നടപടിയും ഉത്തരവുമുണ്ടായിരുന്നില്ലെന്നായിരുന്നു മറുപടി.

മോദി തള്ളി

മോദി തള്ളി

രഘുറാം രാജന്റെ പട്ടികയും അതിന്‍മേല്‍ എടുത്ത നടപടിയെ കുറിച്ചും പാര്‍ലമെന്റില്‍ വ്യക്തമാക്കണമെന്ന് ആവശ്യവും മോദി തള്ളി. ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്ററി എസ്റ്റിമേറ്റ് കമ്മറ്റിയില്‍ നിന്നും ആറു തവണ ഓര്‍മ്മപ്പെടുത്തലുകളുണ്ടായെങ്കിലും പ്രധാനമന്ത്രി അതിനും മറുപടി നല്‍കിയില്ല. രഘുറാം രാജന്റെ മറുപടി മാത്രമെടുത്ത് ജോഷി റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും പിന്നീട് നടന്ന യോഗങ്ങളില്‍ ബിജെപി എംപിമാര്‍ പങ്കെടുത്തില്ല. അതോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള എംപിമാരുടെ പിന്തുണ ഇല്ലാതായി.

നടപടയില്ല

നടപടയില്ല

മോദി രഘുറാം രാജന്റെ പട്ടിക കൈമാറിയില്ലെന്നും ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്നും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍ഫര്‍മേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നതരും സ്ഥിരീകരിക്കുന്നു. മോദിയെ വിശുദ്ധനാക്കാന്‍ ആരാധകര്‍ ഏതു തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തിയാലും മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്‍മേല്‍ പണക്കാരായ വായ്പാ തട്ടിപ്പുകാര്‍ക്കെതിരെ അദ്ദേഹം നടപടിയെടുത്തില്ലെന്നത് പരമ സത്യമാണ്.

2ജി സ്പെക്ട്രം കേസ് പരാജയം

2ജി സ്പെക്ട്രം കേസ് പരാജയം

2 ജി സ്‌പെക്ട്രം കുംഭകോണത്തിന്റെ പശ്ചാത്തലത്തിലാണ് മോദിക്ക് കേന്ദ്രത്തില്‍ അധികാരം ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നിലപാടുകള്‍ കാരണം കോടതിയില്‍ ഈ കേസ് പരാജയപ്പെട്ടു. മുന്‍ ടെലികോം മന്ത്രി എ. രാജ ഉള്‍പ്പെടെ 17 പ്രതികളെയാണ് പ്രത്യേക ജഡ്ജി ഒ.പി സെയ്‌നി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.

2 ജി കേസിലെ ഒരു വ്യക്തി പ്രിയപ്പെട്ടവൻ

2 ജി കേസിലെ ഒരു വ്യക്തി പ്രിയപ്പെട്ടവൻ

കേന്ദ്രസര്‍ക്കാരിലെ ഒരു മുതിര്‍ന്ന മന്ത്രി പറയുന്നു 'ഞങ്ങള്‍ തലക്കെട്ടുകള്‍ കൈകാര്യം ചെയ്തപ്പോള്‍, മോദിജിക്ക് താല്‍പര്യം നഷ്ടപ്പെട്ടു. ബോഫോഴ്‌സ് കേസില്‍ ചിലര്‍ ഗാന്ധി കുടുംബത്തിന് പ്രിയപ്പെട്ടതു പോലെ 2 ജി കേസിലെ ഒരു വ്യക്തി പ്രധാനമന്ത്രിക്ക് വളരെ പ്രിയപ്പെട്ടവനാണ്. ഷോ കിയാ, കതം ഹോ ഗയാ (ഞങ്ങള്‍ ഒരു പ്രദര്‍ശനം വെച്ചു, ഇപ്പോഴിതാ അത് അവസാനിച്ചു). '

ഒരാൾ അന്യ നാട്ടിൽ

ഒരാൾ അന്യ നാട്ടിൽ


രാജന്‍ സമര്‍പ്പിച്ച പട്ടികയിലെ ഒരാള്‍ ഇപ്പോഴും അന്യനാട്ടില്‍ സുഖവാസത്തിലാണ്. രാജ്യത്തെ ബാങ്കില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ നീരവ് മോദിയുടെ അറസ്റ്റിനായി ബ്രിട്ടീഷ് സര്‍ക്കാരിന് മോദി സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. ആഭരണ വില്‍പ്പനക്കാരനായ നീരവ് മോദി കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുകെയിലുണ്ടെന്നും അറസ്റ്റിനായി സഹായിക്കാമെന്നും ഇതിനായുള്ള എല്ലാ രേഖകളും സമര്‍പ്പിക്കണമെന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടു.

കാര്യങ്ങൾക്ക് നീക്കുപോക്കില്ല

കാര്യങ്ങൾക്ക് നീക്കുപോക്കില്ല

എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഈ ആവശ്യത്തിന്മേല്‍ നടപടിയൊന്നും സ്വീകരിക്കാതെ വെറുതെ ഇരിക്കുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ച നടന്നതിനും തീരുമാനമെടുക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഏല്‍പിക്കുകയും ചെയ്‌തെങ്കിലും അതിന് ശേഷം കാര്യങ്ങൾക്ക് ഒരു നീക്കുപോക്കുമുണ്ടായില്ല.

അലോക് വര്‍മയെ മാറ്റിയത് വിവാദമായി

അലോക് വര്‍മയെ മാറ്റിയത് വിവാദമായി

റാഫേല്‍ കരാറിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട അലോക് വര്‍മയെ അര്‍ധരാത്രി ചുമതലയില്‍ നിന്നും മാറ്റിയതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സിബിഐയുടെയും വിജിലന്‍സ് വകുപ്പിന്റെയും സ്വയംഭരണാവകാശത്തിന്‍മേല്‍ കൈകടത്തുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് മോദി സര്‍ക്കാര്‍ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നുവെന്ന് പറയുമ്പോഴും നിലകൊള്ളുന്നത് വെറും കള്ളപ്പണക്കാര്‍ക്കും അഴിമതി വീരന്‍മാര്‍ക്കുമൊപ്പമാണെന്നതാണ്.

English summary
Prime Minister Narendra Modi's 'Main Bhi Chowkidar' campaign is absolutely hypocritical
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X