Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകന്റെ നിലപാടുകള്‍ക്കൊപ്പം ഉറച്ചുനിന്ന അമ്മ'; ഹീരബെന്‍ മോദിയുടെ ജീവിതവഴികള്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെന്‍ മോദിയുടെ മരണ വാര്‍ത്ത അല്‍പ സമയങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഈ ദുഃഖവാര്‍ത്തയ്ക്കൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ഈ വാര്‍ത്ത പുറത്തുവിട്ടത്.

1

ഇതോടൊപ്പം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഒരു സന്യാസിയുടെ യാത്രയും നിസ്വാര്‍ത്ഥ കര്‍മ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉള്‍ക്കൊള്ളുന്ന ആ ത്രിത്വം എനിക്ക് എന്റെ അമ്മയില്‍ എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്, 'മാതാവിന്റെ നൂറാം ജന്മദിനത്തില്‍ അമ്മയെ കണ്ടപ്പോള്‍ അവര്‍ ഒരു കാര്യം പറഞ്ഞിരുന്നു, അത് ഇപ്പോഴും ഓര്‍ക്കുന്നു - ബുദ്ധിയോടെ പ്രവര്‍ത്തിക്കുക, പരിശുദ്ധിയോടെ ജീവിതം നയിക്കുക- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

2

അമ്മയുമായുള്ള നരേന്ദ്ര മോദിയുടെ ബന്ധം, ഒരു അമ്മ മാത്രമുള്ള കാലാതീതവും അതിരുകളില്ലാത്തതുമായ സ്‌നേഹത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അമ്മയും മകനും തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പ്രധാനമന്ത്രി തന്റെ അമ്മയെ കാണുന്ന ആ ചിത്രങ്ങള്‍ എല്ലായ്‌പ്പോഴും പാര്‍ട്ടി പരിധികള്‍ക്കപ്പുറം സാധാരണക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു.

3

1922ല്‍ ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെന്‍ മോദി ജനിച്ചത്. ചായ വില്‍പനക്കാരനായ മോദിയുടെ പിതാവ് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയെ വിവാഹം കഴിച്ചു. ഈ വര്‍ഷത്തെ 100-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി തന്റെ അമ്മയെ കുറിച്ച് എഴുതിയ ബ്ലോഗ് ശ്രദ്ധേയമായിരുന്നു. എന്റെ അമ്മ അസാധാരണവും ലളിതവുമാണ്. എല്ലാ അമ്മമാരെയും പോലെ! ഞാന്‍ എന്റെ അമ്മയെക്കുറിച്ച് എഴുതുമ്പോള്‍, നിങ്ങളില്‍ പലരും അവരെ കുറിച്ചുള്ള എന്റെ വിവരണവുമായി ബന്ധപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് വായിക്കുമ്പോള്‍ നിങ്ങളുടെ സ്വന്തം അമ്മയുടെ മുഖം മനസില്‍ വന്നേക്കാം.

4

വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതിന് വേണ്ടി അമ്മ നടത്തിയ പോരാട്ടങ്ങളെ കുറിച്ചെല്ലാം ആ ബ്ലോഗില്‍ പങ്കുവച്ചിരുന്നു. വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ഹീരാബെന്നിന്റെ ജീവിതം. അക്കാര്യം പ്രധാനമന്ത്രി തന്നെ രേഖപ്പെടുത്തിയിരുന്നു. വീട്ടുജോലികളെല്ലാം സ്വയം ചെയ്യുന്നതിന് പുറമെ മറ്റുള്ളവരുടെ വസതികളില്‍ ചെന്ന് പാത്രങ്ങള്‍ കഴുകി കുറച്ച് അധിക പണം സമ്പാദിക്കാന്‍ ശ്രമിച്ചിരുന്നു. കുടുംബത്തെ പോറ്റാന്‍ തന്നാല്‍ കഴിയുന്നതെല്ലാം അവര്‍ ചെയ്തിരുന്നു.

5

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയപരമായ തീരുമാനങ്ങളെ എന്നും പിന്തണയ്ക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചിയിരുന്നത്. നോട്ട് നിരോധന സമയത്ത് ഏതൊരു സാധാരണക്കാരനെയും പോലെ എ ടി എമ്മിന് മുന്നില്‍ ക്യൂ നിന്നുകൊണ്ട് പണം വില്‍ക്കാനെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാക്സിന്‍ വിരുദ്ധ കിംവദന്തികള്‍ക്കിടയില്‍ പ്രായമായവരെ വാക്സിനേഷന്‍ എടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് കൊവിഡ് വാക്സിന്‍ ഡോസ് എടുത്തപ്പോള്‍ ഹീരാബെന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+