കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍; മോദിയു‍ടെ ദേശഭക്തി വ്യാജം, ,അക്രമത്തിന് പിന്നിൽ ബിജെപി ഗൂഢാലോചന!

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുള്ള റോഡ് ഷോയില്‍ തനിക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശഭക്തിയെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മോദിക്കെതിരെ പ്രത്യക്ഷ ആക്രമണവുമായി കെജ്രിവാള്‍ രംഗത്തെത്തിയിരി്ക്കുന്നത്. ദേശഭക്തനായ ഏത് പ്രധാനമന്ത്രിയാണ് ഇതുവരെ ഒരു സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ രാജ്യ തലസ്ഥാനത്ത് ആക്രമണം ആസൂത്രണം ചെയ്യുക?

<strong>ദില്ലിയിൽ ആം ആദ്മി പാർട്ടിയുടെ അടിവേരിളക്കാൻ ബിജെപി, ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു!</strong>ദില്ലിയിൽ ആം ആദ്മി പാർട്ടിയുടെ അടിവേരിളക്കാൻ ബിജെപി, ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു!

പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിജിയുടെ ദേശഭക്തി വ്യാജമാണ്. മോദിജിയുടെ ദേശഭക്തി വഞ്ചനയാണ്. കപടമായ ദേശഭക്തിയുടെ മായാജാലം സൃഷ്ടിച്ച് അദ്ദേഹം ആളുകളെ പറ്റിക്കുകയാണ്. ഒരു നാള്‍ ഈ മായാജാലത്തിനപ്പുറം നിങ്ങള്‍ സത്യം തിരിച്ചറിയും.

Narendra Modi

സംഭവത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയാണെന്ന് കെജ്രിവാള്‍ പറഞ്ഞിട്ടും അക്രമിയെ അസംതൃപ്തനായ ആം ആദ്മിക്കാരന്‍ ആണെന്നാണ് പൊലീസ് പറഞ്ഞത്. നരേന്ദ്രി മോദി സര്‍ക്കാര്‍ ഉണ്ടാക്കിയ ടാക്‌സ് ഭീകരത നിരവധി ബാങ്കുകളെയും ബിസിനസ്സുകാരെയും നശിപ്പിച്ചതായും എഎപി തലവന്‍ കൂടിയായ കെജ്രിവാള്‍ പറഞ്ഞു.

രാജ്യത്താകെയുള്ള വ്യാപാരികള്‍ക്ക് ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുകള്‍ നോട്ടീസ് അയക്കുകയാണ്. ലക്ഷക്കണക്കിന് നോട്ടീസുകളാണ് അയക്കുന്നത.് പണം പിടിച്ചെടുക്കാന്‍ മാത്രമാണ് ഇതെല്ലാം ചെയ്യുന്നത്. രാജ്യത്തെ ടാക്‌സ് ഭീകരത വ്യവസായങ്ങളെയും സാമ്പത്തിക വ്യവസ്ഥയെയും തകര്‍ത്തു കൊണ്ടിരിക്കുകയാണ്. കെജ്രിവാള്‍ പറഞ്ഞു.


ദില്ലിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളില്‍ തങ്ങളുടെ പാര്‍ട്ടിക്ക് വിജയിക്കാന്‍ കച്ചവടക്കാര്‍ സഹായിക്കാനാകുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഏഴ് എല്ലാ സീറ്റുകളും ആം ആദ്മി പാര്‍ട്ടിക്ക് നല്‍കുക, കേന്ദ്ര സര്‍ക്കാരിന്റെ ഈ വേട്ടയാടല്‍ ഞങ്ങള്‍ അവസാനിപ്പിക്കും. കേന്ദ്രസര്‍ക്കാരില്‍ ഞങ്ങളുടെ ശക്തമായ സാന്നിധ്യം നിങ്ങളെ സഹായിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി മുഖ്യമന്ത്രി ആയ ശേഷം അഞ്ച് വര്‍ഷത്തിനിടയില്‍ ഒന്‍പത് പ്രാവശ്യം താന്‍ ആക്രമിക്കപ്പെട്ടു. 'ഒന്‍പത് തവണ ഒരേ കാര്യം സംഭവിക്കുന്നത് വീഴ്ചയല്ല. അത് ആസൂത്രിതമാണ്. ഒരു സാധാരണക്കാരന്‍ രാഷ്ട്രീയത്തില്‍ ശക്തനായി നിലനില്‍ക്കുന്നത് ബിജെപിക്കും കോണ്‍ഗ്രസിനും അംഗീകരിക്കാനാകുന്നില്ല. പക്ഷേ ഈ ആക്രമണങ്ങള്‍ ഒരിക്കലും എന്നെ ഭയപ്പെടുത്തുന്നില്ല. ഇവയെല്ലാം എന്നെ കൂടുതല്‍ ശക്തമാക്കുന്നു. ഇവയ്‌ക്കൊന്നും ഒരിക്കലും എന്റെ ശബ്ദത്തെയോ ആത്മാവിനെയോ കൊല്ലാനാകില്ല. അദ്ദേഹം പറഞ്ഞു.

ഒരു വീഴ്ച അല്ല, അത് ഡിസൈന്‍ ആണ്, സാധാരണക്കാരനായ ഒരാള്‍ രാഷ്ട്രീയത്തില്‍ ആണെന്ന കാര്യം ബിജെപിക്കും കോണ്‍ഗ്രസ്സിനുമിടക്ക് നില്‍ക്കാന്‍ കഴിയില്ല ... എന്നാല്‍ ഈ ആക്രമണങ്ങളാല്‍ ഞാന്‍ ഭയപ്പെടുന്നില്ല ... അത് എന്നെ കൂടുതല്‍ ശക്തമാക്കും എന്റെ ശബ്ദം അല്ലെങ്കില്‍ ആത്മാവിനെ കൊല്ലരുത്, 'അവന്‍ പറഞ്ഞു. മെയ് 12 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ്. മേയ് 23നാണ് ഫലപ്രഖ്യാപനം.

English summary
Prime Minister Narendra Modi's nationalism is bogus says Arvind Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X