കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ലോകം മുഴുവൻ പിന്തുണച്ചു, സൂറത്ത് തീപ്പിടുത്തിൽ അനുശോചനം രേഖപ്പെടുത്തി മോദി ഗുജറാത്തിൽ!!

Google Oneindia Malayalam News

അഹമ്മദാബാദ്: പാർട്ടി പ്രവർത്തകരെ അഭിസബോധന ചെയ്ത് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് സമയത്ത് ലോകം മുഴുവൻ ബിജെപിയെ പിന്തുണച്ചെന്ന് മോദി പറഞ്ഞു. തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചതിന് എല്ലാവരോടും നന്ദിയുണ്ടെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ റാലിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>ദക്ഷിണേന്ത്യയില്‍ സമാധാനം വേണം.... ദാരിദ്ര്യം ഇല്ലാതാക്കണം, മോദിയെ വിളിച്ച് ഇമ്രാന്‍ ഖാന്‍!!</strong>ദക്ഷിണേന്ത്യയില്‍ സമാധാനം വേണം.... ദാരിദ്ര്യം ഇല്ലാതാക്കണം, മോദിയെ വിളിച്ച് ഇമ്രാന്‍ ഖാന്‍!!

സൂറത്തിലെ ട്യൂഷന്‍ സെന്ററില്‍ തീപ്പിടിത്തത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് മോദി ഗുജറാത്തിൽ പ്രസംഗം തുിടങ്ങിയത്. കഴിഞ്ഞ അഞ്ചുവര്‍ഷം സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഞങ്ങള്‍ വിനിയോഗിച്ചത്. ഇനിയുള്ള അഞ്ചുവര്‍ഷം എല്ലാതലത്തിലുമുള്ള വികസനത്തിന് വേണ്ടി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Narendra Modi

ആറാംഘട്ട വോട്ടെടുപ്പിന് ശേഷം എന്‍ഡിഎയ്ക്ക് മുന്നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ പലരും എന്നെ കളിയാക്കി. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പറഞ്ഞത് പോലെ തന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വോട്ട് ചെയ്തില്ലെങ്കിലും ലോകമെമ്പാടുമുള്ല ജനങ്ങൾ ബിജെപി സർക്കാർ അധികാരത്തിലെത്താൻ പിന്തുണ നൽകിയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം ഉയരത്തിലെത്തിക്കാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ അമ്മയെയും വീട്ടിലെത്തി സന്ദർശിച്ചു. രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 30 വ്യാഴാഴ്ച വൈകീട്ട് ഏഴ്‌ മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കാനിരിക്കെയാണ് ഗുജറാത്തിൽ അദ്ദേഹം സന്ദർശനം നടത്തിയത്.

English summary
Prime Minister Narendra Modi's speech in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X