കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയായില്ലെങ്കില്‍ സൈനികനാകുമായിരുന്നു: അക്ഷയ് കുമാറിനോട് മനസ് തുറന്ന് നരേന്ദ്രമോദി

  • By S Swetha
Google Oneindia Malayalam News

നടന്‍ അക്ഷയ് കുമാര്‍ നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തീര്‍ത്തും സ്വകാര്യകരമായ പല വിവരങ്ങളും പങ്കുവെച്ചത്. തന്റെ ഉത്തരവാദിത്വങ്ങള്‍ക്ക് പുറമേയുള്ള ഒഴിവു സമയങ്ങളില്‍ എന്തു ചെയ്യുമെന്നും അദ്ദേഹത്തിന്റെ മാമ്പഴ കൊതിയെ കുറിച്ചും ചോദിച്ചു കൊണ്ടാണ് അക്ഷയ് സംഭാഷണം ആരംഭിച്ചത്.

ലോക്സഭയിലേക്ക് ടിക്കറ്റ് നല്‍കിയില്ല, ബിജെപിക്കെതിരെ ഗോഹത്യ ആരോപണവുമായി കേന്ദ്രമന്ത്രി വിജയ് സാംപലലോക്സഭയിലേക്ക് ടിക്കറ്റ് നല്‍കിയില്ല, ബിജെപിക്കെതിരെ ഗോഹത്യ ആരോപണവുമായി കേന്ദ്രമന്ത്രി വിജയ് സാംപല

 പ്രധാനമന്ത്രിക്ക് മാമ്പഴങ്ങള്‍ ഇഷ്ടമാണോ?

പ്രധാനമന്ത്രിക്ക് മാമ്പഴങ്ങള്‍ ഇഷ്ടമാണോ?

പ്രധാനമന്ത്രിയുടെ മാമ്പഴക്കൊതിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം തന്റെ കുട്ടിക്കാലത്ത് എത്രയധികം മാങ്ങ ആസ്വദിച്ച് കഴിച്ചിരുന്നുവെന്നതിനെ കുറിച്ച് വാചാലനായി. എങ്കിലും ഇപ്പോള്‍ ഭക്ഷണ കാര്യത്തില്‍ ഒരു ചിട്ടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ താങ്കള്‍ എന്താകുമായിരുന്നു?

പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ താങ്കള്‍ എന്താകുമായിരുന്നു?

ഒരു രാഷ്ട്രീയ ഇതര കുടുംബത്തില്‍ നിന്നും പ്രധാനമന്ത്രിയായി താന്‍ മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒന്നുകില്‍ സന്യാസി ആകുകയോ അല്ലെങ്കില്‍ സൈന്യത്തില്‍ പോയി ചേരണമെന്നായിരുന്നു തന്റെ ആഗ്രഹം. തനിക്കൊരു സാധാരണ ജോലി കിട്ടിയാല്‍ പോയും അമ്മയ്ക്ക് സന്തോഷമാകുമായിരുന്നു. തന്റെ ചെറുപ്പകാലത്ത് എവിടെ നിന്നും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

 പ്രധാനമന്ത്രിക്ക് എപ്പോഴെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ?

പ്രധാനമന്ത്രിക്ക് എപ്പോഴെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ?


മോദിയുടെ അച്ചടക്കവും കര്‍ശന സ്വഭാവവും അറിയുന്നത് കൊണ്ടാണ് അക്ഷയ് കുമാര്‍ അദ്ദേഹത്തിന്റെ ദേഷ്യത്തെ കുറിച്ച് ചോദിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ദേഷ്യം മനുഷ്യ സ്വഭാവത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും തന്റെ ദേഷ്യം ഇതുവരെ പുറത്തു കാണിക്കേണ്ടി വന്നിട്ടില്ല. ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍, ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍, മുന്‍ ഗുജറാത്ത് മുഖ്യമന്തിയെന്ന നിലയില്‍ തനിക്ക് ഒരിക്കലും അത്രയധികം ദേഷ്യം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ശന നിലപാടുള്ള പ്രധാനമന്ത്രിയാണോ അതോ അച്ചടക്കമുള്ള നേതാവാണോ?

കര്‍ശന നിലപാടുള്ള പ്രധാനമന്ത്രിയാണോ അതോ അച്ചടക്കമുള്ള നേതാവാണോ?

താന്‍ നല്ല അച്ചടക്കമുള്ള ആളാണെങ്കിലും അത്ര കര്‍ശന സ്വഭാവമുള്ള നേതാവല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളെ പഠിപ്പിക്കുകയും സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അവരില്‍ നിന്നും കൂടുതല്‍ പഠിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

കുടുംബ സമയം

കുടുംബ സമയം

കുടുംബവുമായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു. ഞാന്‍ വളരെ ചെറുപ്പത്തിലേ കുടുംബം ഉപേക്ഷിച്ചതാണ്. തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലാണ് വളര്‍ന്നതും. അല്ലാതെ പ്രധാനമന്ത്രിയായതോടെ കുടുംബം ഉപേക്ഷിച്ചതല്ല. അതിനാല്‍ എല്ലാ കാര്യങ്ങളും വ്യത്യസ്തതയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന രീതി

പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന രീതി

ഈ ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ദേഹം അച്ചടക്കത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ആരുടെയെങ്കിലും കൂടെയായിരിക്കുമ്പോള്‍ ഒരു കോള്‍ എടുക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ സ്വഭാവം അച്ചടക്കത്തിന്റെ ഭാഗമാണെന്നായിരുന്നു മോദിയുടെ പ്രതികരണം. അധ്വാന സംസ്‌കാരത്തിന്റെ രീതിയിലായിരുന്നു മോദിയുടെ മറുപടി. നേതാക്കള്‍ പ്രവര്‍ത്തിച്ച രീതിയനുസരിച്ചാണ് തന്റെ സ്വാഭാവത്തിലുള്ള വികസനമെന്നും മോദി വിശദീകരിച്ചു.

പ്രതിപക്ഷവുമായുള്ള ബന്ധം

പ്രതിപക്ഷവുമായുള്ള ബന്ധം

പ്രതിപക്ഷ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് താന്‍. രാഷ്ട്രീയ എതിരാളികളായ പലരും തന്റെ സുഹൃത്തുക്കളാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച മോദി ദീദി എല്ലാ വര്‍ഷവും ബംഗാളി മധുരപലഹാരങ്ങള്‍ അയക്കാറുണ്ടെന്നും തുറന്നു പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിരമിക്കലിന് ശേഷമുള്ള പദ്ധതികള്‍

പ്രധാനമന്ത്രിയുടെ വിരമിക്കലിന് ശേഷമുള്ള പദ്ധതികള്‍

വിരമിക്കലിന് ശേഷമുള്ള പദ്ധതികളെ കുറിച്ച ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി ഒരു സംഭവം വിവരിച്ചു, ഇതേ ചോദ്യം തന്റെ ക്യാബിനറ്റ് മീറ്റിംഗിനിടെ ഉണ്ടായെന്നും അതിന് അദ്ദേഹം നല്‍കിയ മറുപടിയെന്താണെന്നും പറഞ്ഞു. ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ താന്‍ എപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ടെന്നും എല്ലാ വ്യക്തികള്‍ക്കും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ ലക്ഷ്യമുണ്ടായിരിക്കുമെന്നായിരുന്നു് മോദിയുടെ മറുപടി.

പ്രധാനമന്ത്രി പദത്തിലേക്ക് മോഡി കൊണ്ടുവന്ന ഏറ്റവും മൂല്യവത്തായ കാര്യം എന്തായിരുന്നു?

പ്രധാനമന്ത്രി പദത്തിലേക്ക് മോഡി കൊണ്ടുവന്ന ഏറ്റവും മൂല്യവത്തായ കാര്യം എന്തായിരുന്നു?

പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുവന്ന ഏറ്റവും വിലപിടിച്ച വസ്തുവിനെക്കുറിച്ചുള്ള ചോദ്യത്തിന് മോദിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഒരു നേതാവിനും ഒരിക്കലും ലഭിക്കാത്ത ആനുകൂല്യമാണ് തനിക്ക് ലഭിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം ഏറ്റവും വലിയ നേട്ടമായി അദ്ദേഹം പറയുന്നു. ഗുജറാത്തില്‍ ഏറ്റവും ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്നതിനാല്‍ അദ്ദേഹത്തിന് ലഭിച്ച അനുഭവത്തിന്റെ പ്രാധാന്യം മോദി ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രിക്ക് ഉറക്കമില്ലെന്ന് തോന്നുന്നുണ്ടോ?

പ്രധാനമന്ത്രിക്ക് ഉറക്കമില്ലെന്ന് തോന്നുന്നുണ്ടോ?

പ്രധാനമന്ത്രിയുടെ ഉറക്ക സമയത്തെ കുറിച്ചായിരുന്നു അക്ഷയ് കുമാറിന്റെ അടുത്ത ചോദ്യം. ഏഴ് മണിക്കൂറെങ്കിലും ഉറക്കത്തിന്റെ പ്രാധാന്യം അറിയാവുന്നതാണ് പക്ഷേ ഓരോ ദിവസവും മൂന്ന് മുതല്‍ മൂന്നര മണിക്കൂര്‍ വരെ ഉറങ്ങാനല്ലേ താങ്കള്‍ക്ക് സാധിക്കുന്നുള്ളു. ഈ ചോദ്യത്തിന് മോദിയുടെ മറുപടി ഇങ്ങനെയായിരുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെയുള്ള പല സുഹൃത്തുക്കളും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. ഒബാമയുമായി ആദ്യം കൂടിക്കാഴ്ച നടന്നപ്പോള്‍, ആ 57 വയസ്സുകാരന്‍ ഇതേ ചോദ്യം ചോദിച്ചു, പിന്നീട് രണ്ടു തവണ കൂടിക്കാഴ്ച നടത്തിയപ്പോളും ഇതേ ചോദ്യം തന്നെയായിരുന്നു ചോദിക്കാനുണ്ടായിരുന്നത്. വര്‍ഷങ്ങളായി ഇതേ രീതി തുടരുന്നതിനാല്‍ തന്റെ ശരീരം അതുമായി പൊരുത്തപ്പെട്ടെന്നും ഇപ്പോള്‍ കൂടുതല്‍ സമയം ഉറങ്ങേണ്ട ആവശ്യമില്ലെന്നും മോദി പറഞ്ഞു. വിരമിക്കലിന് ശേഷമുള്ള പദ്ധതികളുടെ ഭാഗമായി ഉറക്ക സമയം കൂട്ടുമെന്നും മോദി പറഞ്ഞു.

English summary
Prime minister Narendra Modi's talk with actor Akshay Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X