മെട്രോ എങ്ങനെ ഉണ്ടാക്കി എന്നറിയാമോ? എങ്കില്‍ നിങ്ങള്‍ പൊതുമുതല്‍ നശിപ്പിക്കില്ല; വിദ്യാര്‍ത്ഥികളോട് മോദി
ന്യൂദല്‍ഹി: മെട്രോയുടെ നിര്‍മാണത്തെ കുറിച്ച് വിദ്യാര്‍ത്ഥികളെ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തല്തേജിനും വസ്ത്രാലിനും ഇടയിലുള്ള അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കവെ ആയിരുന്നു പ്രധാനമന്ത്രിയുടെ നടപടി.
ഉദ്ഘാടന ചടങ്ങില്‍, മെട്രോയുടെ ജോലി എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുകയായിരുന്നു. അങ്ങനെ ചെയ്യുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താന്‍ സഹായിക്കും എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കലുപൂര്‍ സ്റ്റേഷനില്‍ നിന്ന് മെട്രോ റെയിലിന്റെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയിലെ പദ്ധതിയാണ് മോദി ഉദ്ഘാടനം ചെയ്തത്.

9-12 ക്ലാസുകളിലെയും എന്‍ജിനീയറിങ് മുതലുള്ള ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ മെട്രോയുടെ പണികള്‍, ചിലവ്, തുരങ്കങ്ങളുടെ നിര്‍മാണം എന്നിവയെ കുറിച്ച് ചോദിക്കണം എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. മെട്രോ നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രക്രിയയെ കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ പൊതുമുതല്‍ നശിപ്പിക്കാനുള്ള ഒരു പ്രതിഷേധത്തിലും അവര്‍ (വിദ്യാര്‍ത്ഥികള്‍) പങ്കെടുക്കില്ല.

സ്വന്തം സ്വത്ത് നശിപ്പിക്കുന്നത് പോലെ അത് അവരെ വേദനിപ്പിക്കും എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം ഗുജറാത്തില്‍ നിരവധി ഇരട്ട നഗരങ്ങള്‍ വികസിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഒരു ഇരട്ട നഗരം എങ്ങനെ വികസിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഗാന്ധിനഗര്‍-അഹമ്മദാബാദ് എന്നും ഇതേ മാതൃകയിലാണ് ഗുജറാത്തില്‍ വിവിധ ഇരട്ട നഗരങ്ങള്‍ വികസിപ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആളുകള്‍ ഇതുവരെ ന്യൂയോര്‍ക്ക്-ന്യൂജേഴ്സിയെ കുറിച്ചാണ് സംസാരിച്ചിരുന്നത്. ഇനി ഇന്ത്യയെ പിന്നിലാക്കാന്‍ കഴിയില്ല എന്നും നരേന്ദ്ര മോദി പറഞ്ഞു. രാവിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍ ആണ് പ്രധാനമന്ത്രി എത്തിയത്.

മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആണ്. ദല്‍ഹി - വാരാണസി റൂട്ടിലും രണ്ടാമത്തേത് ദല്‍ഹി - ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലുമാണ് ഇതിന് മുന്‍പ് വന്ദേഭാരത് ട്രെയിന്‍ ആരംഭിച്ചത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications