Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ സുരക്ഷിതമായി ജീവിക്കുന്നത് സൈന്യത്തിന്റെ ത്യാഗം; സൈന്യത്തിന് സല്യൂട്ട് നല്‍കുന്നെന്ന് മോദി

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതില്‍ സൈനികര്‍ക്ക് മുഖ്യമായ പങ്കുണ്ടെന്നും പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും സൈന്യം സഹായവുമായി എത്താറുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ദില്ലി: രാജ്യത്തെ 125 കോടി ജനങ്ങള്‍ സുരക്ഷിതമായി ജീവിക്കുന്നത് സൈന്യത്തിന്റെ ത്യാഗം മൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനിക ദിനത്തോട് അനുബന്ധിച്ച് സന്ദേശത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

സൈനികര്‍ രാജ്യത്തിനായി നല്‍കിയ സേവനങ്ങള്‍ക്കും അവരുടെ ധീരതക്കും സല്യൂട്ട് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സൈനികര്‍ക്ക് നല്‍കുന്നത് മോശം ഭക്ഷണമാണെന്ന പരാതികളുമായി സൈനികര്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് മറ്റൊരു സൈനിക ദിനം കൂടി കടന്നു വരുന്നത്.

Narendra Modi

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതില്‍ സൈനികര്‍ക്ക് മുഖ്യമായ പങ്കുണ്ടെന്നും പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും സൈന്യം സഹായവുമായി എത്താറുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. പല സൈനികരും തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പരാതികള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ പരാതികള്‍ പറയാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കരസേന മേധാവി ബിപിന്‍ റാവത്ത് രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+