Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഏറ്റവും സവിശേഷമായത്; ട്വീറ്റുമായി പ്രധാനമന്ത്രി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് പ്രേക്ഷപണം ചെയ്യും. മന്‍ കി ബാത്തിന്റെ 100 എപ്പിസോഡുകളിലേക്കുള്ള യാത്ര ശരിക്കും സവിശേഷമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പരിരാടിയുടെ പ്രക്ഷേപണം പതിനൊന്ന് മണിക്ക് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്.

മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിനായി രാവിലെ 11 മണിക്ക് കാത്തിരിക്കുക. ഇത് തികച്ചും സവിശേഷമായ ഒരു യാത്രയാണ്, അതില്‍ ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങളുടെ പരിശ്രമത്തെ ആഘോഷിക്കുകയും പ്രചോദനാത്മകമായ ജീവിതയാത്രകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

modi

2014 ഒക്ടോബര്‍ മൂന്നിനാണ് മന്‍ കി ബാത്തിന്റെ ആദ്യത്തെ എപ്പിസോഡ് എയര്‍ ചെയ്തത്. എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. മാര്‍ച്ച് 26ന് ആയിരുന്നു അവസാനത്തെ എപ്പിസോഡ് എയര്‍ ചെയ്തത്.

2021 ജൂലൈയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം രാജ്യസഭയില്‍ നടത്തിയ പ്രസ്താവന പ്രകാരം, ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൗരന്മാരുമായി ഒരു സംവാദം സ്ഥാപിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. അതേസമയം, ഇന്നത്തെ എപ്പിസോഡ് യു എന്‍ ആസ്ഥാനത്ത് തത്സമയം പ്രക്ഷേപണം ചെയ്യും. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് അര മണിക്കൂര്‍ നീളുന്ന പ്രഭാഷണം പ്രക്ഷേപണം ചെയ്യുക.

ന്യയോര്‍ക്കില്‍ യു എന്‍ ആസ്ഥാനത്ത് പ്രദേശിക സമയം, പുലര്‍ച്ചെ 1.30ന് ആണ് പ്രേക്ഷപണം. ഈ ചരിത്ര മുഹൂര്‍ത്തിത്തില്‍ പങ്കുചേരാന്‍ യു എന്നിലെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി ട്വീറ്റ് ചെയ്തിട്ടുണ്ട്. വിവിധ സംഘടനകളുമായി ചേര്‍ന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരിപാടി പ്രക്ഷേപണം ചെയ്യുന്നുണ്ട്.

അതേസമയം, വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യുന്ന എന്‍ എസ് രാജപ്പന്‍ മുതല്‍ നൂറ്റിയഞ്ചാം വയസില്‍ പഠനം പുനരാരംഭിച്ച കൊല്ലത്തെ ഭഗീരഥിയമ്മവരെ മന്‍ കി ബാത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. 2015 ജനുവരി 27 ന് സംപ്രേഷണം ചെയ്ത മന്‍ കി ബാത്തിന്റെ നാലാമത്തെ എപ്പിസോഡിന്റെ ഭാഗമായിരുന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. 2019 സെപ്റ്റംബര്‍ 29 ന്, ലതാ മങ്കേഷ്‌കര്‍ ഷോയിലെ ഒരു വിശിഷ്ടാതിഥിയായിരുന്നു. മോദിയുമായി സംവദിക്കാന്‍ ഡോക്ടര്‍മാരെയും ശ്രോതാക്കളെയും പോലുള്ള അതിഥികളെ ഷോയില്‍ വിളിക്കാറുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+