Get Updates
Get notified of breaking news, exclusive insights, and must-see stories!

"ദിവസങ്ങൾ പാഴാക്കുന്നതല്ല, എല്ലാ വിഷയങ്ങളും തുറന്ന് ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണ്" - പ്രധാനമന്ത്രി

"ദിവസങ്ങൾ പാഴാക്കുന്നതല്ല, എല്ലാ വിഷയങ്ങളും തുറന്ന് ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണ്" - പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ പാർലമെന്റ് ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശീതകാല സമ്മേളനത്തിൽ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം എത്ര പ്രവർത്തി ചെയ്തു എന്നതായിരിക്കണം. അല്ലാതെ എത്ര ദിവസം പാഴാക്കുന്നു എന്നത് ആയിരിക്കരുത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മുന്നോടിയായി മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

1

എല്ലാ വിഷയങ്ങളും തുറന്ന് ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും പ്രധാന മന്ത്രി പറഞ്ഞു. ശബ്ദമുയർത്താം, എന്നാൽ പാർലമെന്റിന്റെയും സ്പീക്കറുടെയും ചെയറിന്റെയും അന്തസ്സ് കാത്ത് സൂക്ഷിക്കണം എന്നും പ്രധാനമന്തി വ്യക്തമാക്കി.

"ഇത് പാർലമെന്റിന്റെ സുപ്രധാന സമ്മേളനം ആണ്. രാജ്യത്തെ നമ്മുടെ പൗരന്മാർ ഉൽപ്പാദനക്ഷമമായ ഒരു സമ്മേളനം ആഗ്രഹിക്കുന്നു. ശോഭനമായ ഭാവിക്കായി അവർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും നിറവേറ്റുന്നു. സമ്മേളനം ക്രിയാത്മകം ആയിരിക്കണം. അതിലെ മാനദണ്ഡം ക്രിയാത്മകമായിരിക്കണം. സംവാദവും ഒപ്പം സമാധാനവും ഉണ്ടാകണം പ്രധാനമന്ത്രി പറഞ്ഞു.

2

കോവിഡ് 19 വൈറസിന്റെ ഒരു പുതിയ വകഭേദം ആയ ഒമിക്രോൺ ഉയർന്നത് ആശങ്കയാണ്. ആയതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ അന്ന യോജന എന്ന പദ്ധതി 2022 മാർച്ച് വരെ നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ആയ ഇന്ന് ലോക്‌സഭ പാസാക്കിയ മൂന്ന് 'കാർഷിക നിയമങ്ങൾ റദ്ദാക്കൽ ബിൽ 2021' ഇന്ത്യാ ഗവൺമെന്റ് രാജ്യസഭയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. മൂന്ന് 'കാർഷിക നിയമങ്ങൾ റദ്ദാക്കൽ ബിൽ 2021' വെള്ളിയാഴ്ച രാജ്യസഭാ അംഗങ്ങൾക്ക് ഇടയിൽ പ്രചരിപ്പിച്ചിരുന്നു. അതേസമയം, നവംബർ 19 - ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ ആണ് ഗുരു നാനാക്ക് ജയന്തി ദിനത്തിൽ മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രധാന മന്ത്രി മോദി പ്രഖ്യാപിച്ചത്.

2

എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുകയാണെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപന വേളയിൽ പറഞ്ഞത്. ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമിതിയിൽ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

4

2020 സെപ്റ്റംബർ 14 നാണ് കാർഷിക നിയമത്തിന്റെ ഓർഡിനൻസ് പാർലമെന്റിലെത്തിയത്. സെപ്റ്റംബർ 17 ന് ഓർഡിനൻസ് ലോക്സഭയും സെപ്റ്റംബർ 20 ന് രാജ്യസഭയിൽ ശബ്ദവോട്ടോടെയും പാസാക്കി. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങളെ വകവെക്കാതെയായിരുന്നു പാർലമെന്റിലെ നടപടി.

5

പഞ്ചാബിൽ നിന്നുമാണ് കാർഷിക നിയമങ്ങൾക്കെതിരായ ആദ്യ സമരമുണ്ടായത്. 2020 സെപ്റ്റംബർ 24 നാണ് നിയമത്തിനെതിരെ പഞ്ചാബിൽ കർഷകർ സമരത്തിനിറങ്ങിയത്. അത് പിന്നീട് ഹരിയാന, യുപി, ദില്ലി തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും നീണ്ടു. സെപ്റ്റംബർ 25 ന് കർഷകരുടെ രാജ്യ വ്യാപക സൂചനാ സമരം നടന്നു. സെപ്റ്റംബർ 27 ന് കാർഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബർ 25 ന് കർഷകരുടെ റോഡ് ഉപരോധ സമരം നടന്നു. നവംബർ 26ന് ദില്ലി അതിർത്തിയിലേക്ക് കർഷകരെത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം സമരത്തിനിറങ്ങി. ആകെ 12 വട്ടമാണ് കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയത്.

Recommended Video

cmsvideo
    ഒമിക്രോണിൽ നിശ്ചലമായി ലോകം..അതിർത്തികൾ അടക്കുന്നു ..വിമാനങ്ങൾ പറക്കില്ല.
    5

    എന്നാൽ, കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ച് ആണ് കർഷകർ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിന് എതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും തെരുവിൽ സമരം ചെയ്തത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങൾക്കെതിരെ സമരം രംഗത്തെത്തി. എന്നാൽ സമരവേളയിലെല്ലാം കർഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിർന്ന കേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചിരുന്നത്.. ഒടുവിൽ കേന്ദ്ര സർക്കാരിന് രാജ്യത്തെ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ചരിത്ര വിജയമാണെന്നും കർഷക വിജയമാണെന്നുമാണ് അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചത്..

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+