മയിലിന് ഭക്ഷണം കൊടുത്ത് മോദി, പ്രഭാതസവാരിയിലും കൂട്ട്; വൈറലായി ചിത്രങ്ങള്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്ത്യക്ക് അകത്തും പുറത്തും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്‍റെ ഔദ്യോഗിക വസതിയില്‍ മയിലുകള്‍ക്കൊപ്പം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
പ്രധാനമന്ത്രി മയിലുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും അത് പീലികള്‍ വിടര്‍ത്തി ആടുന്നതെല്ലാം ദൃശ്യങ്ങളിലുണ്ട്. ആണ്‍-പെണ്‍ മയിലുകലെല്ലാം പ്രധാനമന്ത്രി വെച്ചു നീട്ടിയ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്നത്. വീടിന് പുറത്ത് വെച്ച് മാത്രമല്ല, അകത്ത് വെച്ചും മോദി മയിലുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കാണാന്‍ കഴിയും.

മോദിയുടെ പ്രഭാതസവാരിയിലും വ്യായാമം ചെയ്യുമ്പോഴും കൂട്ടായി ഈ മയിലും ഉണ്ട്. 1.47 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ വിലയേറിയ നിമിഷങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് മോദി വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം മയിലിനെ വര്‍ണിക്കുന്ന കവിതയുടെ വരികളും മോദി തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. വീഡിയോ പങ്കുവച്ച് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടിരിക്കുന്നത്.
भोर भयो, बिन शोर,
— Narendra Modi (@narendramodi) August 23, 2020
मन मोर, भयो विभोर,
रग-रग है रंगा, नीला भूरा श्याम सुहाना,
मनमोहक, मोर निराला।
रंग है, पर राग नहीं,
विराग का विश्वास यही,
न चाह, न वाह, न आह,
गूँजे घर-घर आज भी गान,
जिये तो मुरली के साथ
जाये तो मुरलीधर के ताज। pic.twitter.com/Dm0Ie9bMvF












Click it and Unblock the Notifications